Latest NewsKeralaNews

വീട്ടിനുള്ളിൽ ചാരായം വാറ്റിയ സി പി എം പ്രവർത്തകർ പിടിയിൽ

തിരുവനന്തപുരം : തിരുവനന്തപുരം പാറശ്ശാലയിൽ വീട്ടിനുള്ളിൽ ചാരായം വാറ്റിയ സി പി എം പ്രവർത്തകർ അറസ്റ്റിൽ. രണ്ട് സി പി എം പ്രവർത്തകർ ആണ് അറസ്റ്റിലായത്. പാറശ്ശാല സ്വദേശികളായ സതീഷ് കുമാർ, മണികണ്ഠൻ എന്നിവരെയാണ് പോലീസ് പിടികൂടിയത്. സതീഷ് കുമാറിന്റെ വീട്ടിനുള്ളിലാണ് ചാരായം വാറ്റ് നടന്നിരുന്നത്.

ALSO READ: സ്വപ്ന എവിടെയാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലരുടെ ഫോണ്‍ രേഖകൾ പരിശോധിച്ചാൽ മനസിലാകും; പിണറായി മാഫിയാ ഡോൺ;- കെഎം ഷാജി എംഎൽഎ

ഇവിടെ നിന്നും ഒരു ലിറ്റർ ചാരായവും, അമ്പത് ലിറ്റർ കോടയും കണ്ടെത്തി. റൂറൽ എസ്.പി.അശോകന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നർക്കോട്ടിക് സെൽ എസ്.ഐ ഷീബു കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കണ്ടെത്തിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button