Latest NewsIndiaInternational

ചൈന തന്നെ പ്രകോപനത്തിന് കാരണം, ഇന്ത്യന്‍ നിലപാടിനെ സാധൂകരിക്കുന്ന ഉപഗ്രഹചിത്രങ്ങളുമായി ചൈനീസ്‌ ടിവി

ട്രോള്‍ പോയിന്റ്‌ 14 ലെ ഇന്ത്യന്‍ സൈനികരുടെ സാന്നിധ്യത്തിലേക്കും പുതുതായി നിര്‍മ്മിച്ച ഹെലിപാഡിലേക്കുമാണ്‌ അവര്‍ വിരല്‍ ചൂണ്ടുന്നത്‌.

ന്യൂഡല്‍ഹി : കിഴക്കന്‍ ലഡാക്കിലെ ഗല്‍വാനിലെ സംഘര്‍ഷത്തിനു കാരണം ചൈനയുടെ അനാവശ്യ പ്രകോപനവും കടന്നുകയറ്റവുമാണെന്ന ഇന്ത്യന്‍ നിലപാടിനെ സാധൂകരിക്കുന്ന ഉപഗ്രഹ ചിത്രങ്ങള്‍ ചൈനയുടെ ഔദ്യോഗിക വാര്‍ത്താ ചാനല്‍ തന്നെ ഇന്നലെ പുറത്തുവിട്ടു. ജൂണ്‍ 15ലെ സംഘര്‍ഷത്തിന്‌ ഒരു മാസം മുമ്പ് മേയില്‍ തന്നെ ഗാല്‍വാന്‍ താഴ്‌വരയില്‍ ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളില്‍ കടന്നുകയറി നിയമാനുസൃതമായ പ്രവര്‍ത്തനങ്ങളില്‍നിന്ന്‌ ഇന്ത്യന്‍ സൈനികരെ തടയാന്‍ ചൈനീസ്‌ സൈന്യം ശ്രമിച്ചെന്നാണ്‌ ചൈനീസ്‌ വാര്‍ത്താ ചാനല്‍ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌.

സര്‍ക്കാര്‍ ടെലിവിഷനില്‍ കഴിഞ്ഞ രാത്രി സംപ്രേഷണം ചെയ്‌ത വാര്‍ത്തയില്‍ പുറത്തുവിട്ട പുതിയ ഉപഗ്രഹ ചിത്രങ്ങളില്‍ മേയ്‌ മുതല്‍ക്കേ ഇവിടേക്കു കടന്നുകയറ്റം നടത്തിയിരിക്കുന്നതായി കാണാം. എന്നാല്‍ ഈ ചിത്രങ്ങള്‍ മേയ്‌ ഏതു ദിവസത്തേതാണെന്നു ചാനല്‍ വ്യക്‌തമാക്കിയിട്ടില്ല. ചൈനീസ്‌ ഔദ്യോഗിക ടെലിവിഷനായ സിസിടിവി -4 ആണ്‌ ചിത്രങ്ങള്‍ പുറത്തുവിട്ടത്‌. അതില്‍ ഗാല്‍വാന്‍ നദിക്കു സമീപം ഇന്ത്യന്‍ ഹെലിപ്പാഡും സൈനിക ക്യാമ്പുകളും കാണാമെന്നു ചാനല്‍ പറയുന്നു.പട്രോള്‍ പോയിന്റ്‌ 14 ലെ ഇന്ത്യന്‍ സൈനികരുടെ സാന്നിധ്യത്തിലേക്കും പുതുതായി നിര്‍മ്മിച്ച ഹെലിപാഡിലേക്കുമാണ്‌ അവര്‍ വിരല്‍ ചൂണ്ടുന്നത്‌.

ചൈനയും പാക്കിസ്ഥാനും പുറത്തു പോകണം; പാക്ക് അധിനിവേശ കശ്മീരില്‍ ചൈന നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ജനങ്ങള്‍ തെരുവിലിറങ്ങി പ്രതിഷേധം

എല്ലാം യഥാര്‍ത്ഥ നിയന്ത്രണ രേഖയുടെ ഇന്ത്യന്‍ ഭാഗത്താണ്‌. എന്നാല്‍ മേയ്‌ 22-ന്‌ ഇന്ത്യന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ട ഉപഗ്രഹ ചിത്രങ്ങളില്‍ ഇതു കാണുന്നില്ല. പകരം അവിടെ ചൈനീസ്‌ സൈനികരുടെ സാന്നിധ്യവും അവര്‍ നിര്‍മിക്കുന്ന ബങ്കറുകളുടെയും ക്യാമ്പുകളുടെയും രേഖകളാണ്‌ ഉണ്ടായിരുന്നത്‌. ജൂണ്‍ 15-ന്‌ ഇരു സൈനികര്‍ തമ്മിലുള്ള മാരകമായ ഏറ്റുമുട്ടലിനു ശേഷം ഒരു ദിവസം കഴിഞ്ഞ്‌ പുറത്തു വിട്ട ചിത്രത്തില്‍ ഇവിടെ ചൈനീസ്‌ സൈന്യം വന്‍ സന്നാഹങ്ങള്‍ നടത്തിയിരിക്കുന്നതായും കാണാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button