KeralaNews

നയതന്ത്ര പാഴ്‌സലില്‍ കോടികളുടെ സ്വര്‍ണം കടത്തിയ കേസില്‍ കസ്റ്റംസ് തിരയുന്ന സ്വപ്ന സുരേഷിനെ കണ്ടെന്ന് വെളിപ്പെടുത്തല്‍ : പോയത് തമിഴ്‌നാട് ഭാഗത്തേയ്ക്ക് : കാറിന്റെ ദൃശ്യങ്ങള്‍ സിസി ടിവിയില്‍.

തിരുവനന്തപുരം : നയതന്ത്ര പാഴ്സലില്‍ കോടികളുടെ സ്വര്‍ണം കടത്തിയ കേസില്‍ കസ്റ്റംസ് തിരയുന്ന സ്വപ്ന സുരേഷിനെ കണ്ടെന്ന് വെളിപ്പെടുത്തല്‍ . പോയത് തമിഴ്നാട് ഭാഗത്തേയ്ക്ക്, കാറിന്റെ ദൃശ്യങ്ങള്‍ സിസി ടിവിയില്‍. സ്വപ്നയെ കണ്ടെന്ന് വെളിപ്പെടുത്തി തിരുവനന്തപുരം പാലോട് നന്ദിയോട് സ്വദേശിയാണ് രംഗത്തുവന്നിരിക്കുന്നത്. തിങ്കളാഴ്ച രാവിലെ സ്വപ്ന കാറില്‍ നന്ദിയോടു വഴി കടന്നുപോയി. വഴി ചോദിച്ച് സംസാരിച്ചെന്നു നാട്ടുകാരന്‍ പറഞ്ഞു. തമിഴ്‌നാട് ഭാഗത്തേക്ക് പോയ സ്വപ്നയുടെ കാറിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.

read also : ‘ശബരിമലയില്‍ പോലീസ് പിന്തുണയോടെ ആചാരലംഘനം നടത്തിയപ്പോള്‍ വാര്‍ത്ത ബ്രേക്ക് ചെയ്തതും സ്വപ്ന സുരേഷ് ശബ്ദരേഖ ആദ്യമായി സംപ്രേഷണം ചെയ്തതും ഒരേ ചാനലാണ്’ – സന്ദീപ് വാര്യര്‍

അഞ്ച് ദിവസമായി സ്വപ്നയ്ക്കായി തിരച്ചില്‍ നടത്തുന്നുണ്ടെങ്കിലും കണ്ടെത്താനായിട്ടില്ല. ഇന്റലിജന്‍സ് ബ്യൂറോയുടെ സഹായത്തോടെയാണ് അന്വേഷണ സംഘം തിരയുന്നത്. ബുധനാഴ്ച കസ്റ്റംസിന്റെ 2 സംഘങ്ങള്‍ തിരുവനന്തപുരത്തും മറ്റു സ്ഥലങ്ങളിലും 3 ദിവസം തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.

കേസില്‍ നിര്‍ണായകമായ സിസിടിവി ദൃശ്യങ്ങള്‍ കസ്റ്റംസിനു നല്‍കാത്ത പൊലീസ് നടപടി വിവാദമായിരുന്നു. പ്രതി സരിത് കാര്‍ഗോ കോംപ്ലക്‌സിലെത്താന്‍ ഉപയോഗിച്ച കോണ്‍സുലേറ്റിന്റെ കാര്‍ വിവിധ റൂട്ടുകളില്‍ യാത്ര ചെയ്തതിന്റെ ദൃശ്യങ്ങളാണ് കസ്റ്റംസ് ആവശ്യപ്പെട്ടിരുന്നത്

shortlink

Related Articles

Post Your Comments

Related Articles


Back to top button