Latest NewsNewsIndia

പ്രായമായ സ്ത്രീയെ പുള്ളിപുലി കൊന്നു, മൃതദേഹം കണ്ടെത്തിയത് പകുതി ഭക്ഷിച്ച നിലയില്‍ ; ഇതിന് മുമ്പ് ഇതേപ്രദേശത്ത് വച്ച് 18 മാസം പ്രായമുള്ള കുഞ്ഞിനെയും കൊന്നിരുന്നു

രുദ്രാപൂര്‍: ഉത്തരാഖണ്ഡിലെ അല്‍മോറ ജില്ലയില്‍ പുള്ളിപുലിയുടെ ആക്രമണത്തെ തുടര്‍ന്ന് മരിച്ച സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ബുധനാഴ്ച വൈകുന്നേരം 70 വയസ് പ്രായം വരുന്ന സ്ത്രീയെ പകുതി ഭക്ഷിച്ച നിലയിലാണ് പ്രദേശവാസികള്‍ കണ്ടെത്തിയത്. അല്‍മോറ ജില്ലയിലെ ഭൈസിയചാന ബ്ലോക്കില്‍ ആണ് സംഭവം. ഇതിനു തൊട്ടുമുമ്പ് തിങ്കളാഴ്ച അതേ പ്രദേശത്ത് 18 മാസം പ്രായമുള്ള ഹര്‍ഷിത് എന്ന കുഞ്ഞ് പുള്ളിപുലിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.

പെറ്റ്ഷാല്‍ ഗ്രാമത്തിലെ പരേതനായ ഹരി റാമിന്റെ ഭാര്യ ആനന്ദി ദേവിയെ (70) ചൊവ്വാഴ്ച വൈകുന്നേരം മുതല്‍ കാണാതായതായി അല്‍മോറ റേഞ്ച് ഓഫീസര്‍ സംഗിത വര്‍മ്മ പറഞ്ഞു. പകുതി ഭക്ഷിച്ച് കഴിഞ്ഞ നിലയില്‍ മൃതദേഹം പിറ്റേന്ന് വൈകുന്നേരം വീട്ടില്‍ നിന്ന് 100 മീറ്റര്‍ അകലെയുള്ള സ്ഥലത്ത് നിന്നും ഗ്രാമവാസികള്‍ കണ്ടെത്തുകയായിരുന്നു. അല്‍മോറ പട്ടണത്തില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയാണ് പെറ്റ്ഷാല്‍ ഗ്രാമം. ഭര്‍ത്താവ് മരിച്ചതിനാല്‍ ആനന്ദി ദേവി ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്. ഗ്രാമവാസികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി.

പുള്ളിപുലിയുടെ തുടര്‍ആക്രമണങ്ങളില്‍ ജനങ്ങള്‍ പരിഭ്രാന്തരായിരിക്കുകയാണ്. ഹില്‍ സ്റ്റേറ്റിലെ കുമയോണ്‍ മേഖലയിലെ ജില്ലാ ആസ്ഥാനമായ അല്‍മോറ ടൗണില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയാണ് ഭൈസിയചാന ബ്ലോക്ക് സ്ഥിതി ചെയ്യുന്നത്. പ്രദേശത്ത് അഞ്ച് പേരെയാണ് ഇതുവരെ പുള്ളിപുലി കൊന്നത്.

പെറ്റ്ഷാല്‍ ഗ്രാമത്തില്‍ ഞങ്ങള്‍ ഒരു കൂട് സ്ഥാപിക്കുകയും മനുഷ്യനെ തിന്നുന്ന നരഭോജി പുള്ളിപ്പുലിയെ പിടിക്കാന്‍ അവിടെ വനം ഉദ്യോഗസ്ഥരെ നിയോഗിക്കുകയും ചെയ്തിട്ടുണ്ടെന്നും ഉദാല്‍ ഗ്രാമത്തില്‍ രണ്ട് കൂടുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അയല്‍സംസ്ഥാനമായ ഉത്തര്‍പ്രദേശിലെ ബിജ്നൂരില്‍ നിന്നുള്ള ഷൂട്ടര്‍ ഷെയ്ഫി ആഷിഫ് ബുധനാഴ്ച വൈകുന്നേരം അല്‍മോറയിലെത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button