KeralaLatest NewsNews

സ്വര്‍ണക്കടത്ത് കേസില്‍ പ്രതിപക്ഷത്തിനെതിരെ തുറന്നടിച്ച് പിണറായി വിജയന്‍

തിരുവനന്തപുരം : സ്വര്‍ണ്ണക്കടത്ത് കേസ് വിവാദത്തില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വിഷയത്തില്‍ ഏത് അന്വേഷണമാണ് വേണ്ടതെന്ന് കേന്ദ്രസര്‍ക്കാരാണ് തീരുമാനിക്കേണ്ടതെന്നും സമഗ്രമായ അന്വേഷണം വേണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം മുഖ്യമന്ത്രി സ്ഥാനത്ത് താന്‍ ഇരിക്കരുതെന്നാണ് പ്രതിപക്ഷം ആഗ്രഹിക്കുന്നതെന്നും എന്നാല്‍ അതിന് ശരിയായ മാര്‍ഗ്ഗം സ്വീകരിച്ച് രാഷ്ട്രീയ മത്സരം നടത്തണമെന്നും നെറികേടുകള്‍ പാടില്ലെന്നും അദ്ദേഹം തുറന്നടിച്ചു.

സ്വര്‍ണ്ണക്കടത്ത് ഗൗരവകരമായ പ്രശ്‌നമാണ്. ഇത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തകര്‍ക്കും. സ്വര്‍ണ്ണത്തോട് നാട്ടുകാര്‍ക്ക് വലിയ കമ്പമാണ്. കള്ളക്കടത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന വന്‍ ശക്തികളുണ്ട്. അതിനാല്‍ തന്നെ സ്വര്‍ണം കടത്തുന്നവരെയും കണ്ടെത്തേണ്ടതുണ്ട്. അന്വേഷണത്തിനായി സംസ്ഥാനം ഏത് സഹായവും ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തിന് നേരിട്ട് ഒന്നും ചെയ്യാനാവില്ല. കേന്ദ്രം ആവശ്യപ്പെട്ടാല്‍ മാത്രമേ സഹായം നല്‍കാനാവൂ എന്നും അത് നേരത്തെ അറിയിച്ചുവെന്ന് മാത്രമേയുള്ളൂയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷം ഭാവനയില്‍ ഒരു കാര്യം കെട്ടിച്ചമച്ച് അതിലൂടെ പുറത്താക്കാമെന്ന് കരുതുന്നുവെങ്കില്‍ അത് സാധിക്കില്ലെന്നും നാടിന്റെ ഭാവിയെ ബാധിക്കുന്ന പ്രശ്‌നം ഇപ്പോഴുണ്ട്. അതാണ് ഇപ്പോള്‍ പരിഗണിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കള്ളക്കടത്ത് നടന്നിട്ടുണ്ട്. പ്രതികളെ പിടിക്കേണ്ടതുണ്ട്. ഈ കാര്യത്തില്‍ ഏതന്വേഷണം വേണമെന്ന് തീരുമാനിക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണ്. നടപടികള്‍ സ്വീകരിക്കുന്നത് കേന്ദ്രമാണ്. കേന്ദ്ര ഏജന്‍സികള്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും സംസ്ഥാനം സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും സംസ്ഥാന സര്‍ക്കാരിനെതിരെ എന്തെങ്കിലും പറയാന്‍വേണ്ടിയിട്ടാണ് പ്രതിപക്ഷം പലതും പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button