Latest NewsKeralaNews

സ്വർണക്കടത്ത് കേസ്: സ്വപ്‌ന സുരേഷ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യപ്രതിയായ സ്വപ്നാ സുരേഷ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ബുധനാഴ്ച രാത്രി ഓണ്‍ലൈനിലാണ് ഹര്‍ജി ഫയല്‍ചെയ്തത്. അഭിഭാഷകനായ രാജേഷ് കുമാറാണ് സ്വപ്നക്ക് വേണ്ടി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. നാല് ദിവസമായി ഒളിവിലാണ് സ്വപ്‌ന സുരേഷ്.ഹര്‍ജി എന്ന് പരിഗണിക്കും എന്നത് ഹൈക്കോടതി ഇന്ന് തീരുമാനിക്കും.

Read also: കുതിച്ചുയർന്ന് കോവിഡ് രോഗികൾ ; ലോകത്ത് രോഗ ബാധിതരുടെ എണ്ണം ഒരു കോടി 21 ലക്ഷം കടന്നു

30-ാം തീയതിയാണ് ഡിപ്ലോമാറ്റിക് ബാഗേജ് വഴി യു എ ഇയില്‍നിന്ന് 30 കിലോ സ്വര്‍ണം കടത്താനുളള നീക്കം പരാജയപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് യു എ ഇ കോണ്‍സുലേറ്റിലെ മുന്‍ പിആർഓ സരിത്ത് അറസ്റ്റിലായിരുന്നു. ശനിയാഴ്ചയാണ് സ്വപ്‌ന ഒളിവില്‍ പോയത്. ഇവരുടെ പേരിലുള്ള ഫോണ്‍ നമ്പറുകലോ എടിഎം കാര്‍ഡുകളോ ഒന്നും തന്നെ പ്രവര്‍ത്തിക്കുന്നില്ല. കഴിഞ്ഞ ദിവസം സ്വപ്‌ന തമിഴ്‌നാട്ടിലേക്ക് കടന്നതായി അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും പ്രതി തിരുവനന്തപുരം വിട്ടിട്ടില്ലെന്നാണ് കസ്റ്റംസിന് ലഭിക്കുന്ന സൂചന

shortlink

Related Articles

Post Your Comments

Related Articles


Back to top button