KeralaLatest NewsNews

സ്വര്‍ണക്കടത്ത് കേസ് ; സ്വപ്ന സുരേഷിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കും

കൊച്ചി : തിരുവനന്തപുരം വിമാനത്താവളത്തില്‍ നടന്ന സ്വര്‍ണക്കടത്ത് റാക്കറ്റില്‍ പ്രധാന പങ്കുവഹിച്ചുവെന്ന് കസ്റ്റംസ് സംശയിക്കുന്ന സ്വപ്ന സുരേഷിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കും. ബുധനാഴ്ച രാത്രിയാണു സ്വപ്ന ഓണ്‍ലൈന്‍ വഴി ജാമ്യഹര്‍ജി നല്‍കിയത്. വിഡിയോ കോണ്‍ഫറന്‍സ് വഴി നൂറ്റിയെട്ടാം നമ്പര്‍ കേസായാണ് പരിഗണിക്കുന്നത്. കസ്റ്റംസിനായി അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ പി.വിജയകുമാര്‍ ഹാജരാകും.

തന്റെ നിരപാരാധിത്വം വ്യക്തമാക്കാന്‍ കോണ്‍സല്‍ ജനറല്‍ നല്‍കിയ സ്വഭാവ സര്‍ട്ടിഫിക്കറ്റും സ്വപ്‌ന ഹര്‍ജിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്. അന്വേഷണവുമായി സ്വപ്ന ഏതുരീതിയിലും സഹകരിക്കുമെന്ന് ഹൈക്കോടതിയില്‍ ജാമ്യഹര്‍ജി നല്‍കിയ അഭിഭാഷകന്‍ ടി.കെ.രാജേഷ്‌കുമാര്‍ വ്യക്തമാക്കി.

ജാമ്യഹര്‍ജിയില്‍ യുഎഇ കോണ്‍സല്‍ ജനറലിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനെതിരായാണ് സ്വപ്ന ആരോപണം ഉന്നയിക്കുന്നത്. സ്വര്‍ണക്കടത്തുമായി ബന്ധമില്ലെന്നും കോണ്‍സല്‍ ജനറലിനായി വന്ന ബാഗേജ് വിട്ടുകൊടുക്കുന്നത് വൈകിയതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ ആവശ്യപ്രകാരം ഇടപെടുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും മുഖ്യമന്ത്രിയുടെ ഓഫിസിനെതിരായ ആരോപണങ്ങള്‍ മാധ്യമസൃഷ്ടിയാണെന്നും സ്വപ്‌ന ഹര്‍ജിയില്‍ പറയുന്നു.

 

ഈസ്റ്റ് കോസ്റ്റ് ഡെയ്ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Tags

Related Articles

Post Your Comments


Back to top button
Close
Close