KeralaLatest NewsNews

സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ ക​സ്​​റ്റം​സ് അ​ന്വേ​ഷി​ക്കു​ന്ന സ്വ​പ്‌​ന സു​രേ​ഷി​നെ കണ്ടതായി നാട്ടുകാരൻ

പാ​ലോ​ട്: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ ക​സ്​​റ്റം​സ് അ​ന്വേ​ഷി​ക്കു​ന്ന സ്വ​പ്‌​ന സു​രേ​ഷി​നെ കണ്ടതായി നാട്ടുകാരൻ ന​ന്ദി​യോ​ട് കൊ​ച്ചു​താ​ന്നി​മൂ​ട് സ്വ​ദേ​ശി​യുെ​ടെ വെ​ളി​പ്പെ​ടു​ത്തലിന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പാ​ലോ​ട് പൊ​ലീ​സ് മ​ങ്ക​യം ഇ​ക്കോ ടൂ​റി​സം ബ്രൈ​മൂ​റി​ലെ തൊ​ഴി​ലാ​ളി ല​യ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തി. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒ​മ്ബ​തോ​ടെ മ​റ്റൊ​രു സ്ത്രീ​യോ​ടൊ​പ്പം ഇ​ന്നോ​വ കാ​ര്‍ ഓ​ടി​ച്ചെ​ത്തി​യ സ്വ​പ്ന മ​ങ്ക​യ​ത്തേ​ക്കു​ള്ള വ​ഴി ചോ​ദി​ച്ച​താ​യാ​ണ് നാ​ട്ടു​കാരന്റെ വെ​ളി​പ്പെ​ടു​ത്ത​ല്‍.

അതേസമയം, തലസ്ഥാന നഗരിയിലെ സ്വർണ്ണക്കടത്തിൽ മുഖ്യ ആസൂത്രക സ്വപ്ന സുരേഷിന് ഭീകര പ്രവർത്തനത്തിൽ പങ്കുണ്ടോയെന്ന് എൻഐഎ അന്വേഷിക്കും. യുഎപിഎ ചുമത്തിയാകും ദേശീയ അന്വേഷണ ഏജൻസി കേസ് രജിസ്റ്റർ ചെയ്യുന്നത്. ഭീകരർക്ക് സഹായം നൽകിയോയെന്നും അന്വേഷിക്കും. ഒളിവിൽ കഴിയുന്ന സ്വപ്ന സുരേഷിനെ കണ്ടെത്താനും എൻഐഎ കസ്റ്റംസിനെ സഹായിക്കും.

എൻഐഎ അന്വേഷണം ഉടൻ ആരംഭിക്കും. കേസിൽ വമ്പൻ സ്രാവുകൾക്ക് പങ്കെന്ന കസ്റ്റംസ് വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് അന്വേഷണം ദേശീയ അന്വേഷണ ഏജൻസിക്ക് വിട്ടത്. സ്വർണ്ണം ആർക്കുവേണ്ടിയാണ് കൊണ്ടുവന്നത്, ആരാണ് കൊടുത്തു വിട്ടത് എന്നതടക്കമുള്ള കാര്യങ്ങളും മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലും എൻഐഎ അന്വേഷിക്കും.

ALSO READ: കോവിഡ് ഭീതി; രോഗ ബാധിതരെ കണ്ടെത്താന്‍ യുഎഇയില്‍ സ്‌നിഫര്‍ നായകള്‍

എന്നാൽ, സ്വപ്ന സുരേഷിൻ്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കസ്റ്റംസിന് വേണ്ടി അഡ്വ. കെ. രാംകുമാർ കോടതിയിൽ ഹാജരാകും. ജസ്റ്റിസ് അശോക് മേനോന്റെ ബെഞ്ചാണ് കേസ് പരിഗണിക്കുക. കേസിൽ താൻ നിരപരാധിയാണെന്നും കസ്റ്റംസിനോട് ഒന്നും വെളിപ്പെടുത്താനില്ലെന്നുമാണ് സ്വപ്‌നാ സുരേഷ് ജാമ്യാപേക്ഷയിൽ വ്യക്തമാക്കിയിരിക്കുന്നത്. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയമാണെന്നും സ്വപ്നയെ ചോദ്യം ചെയ്യാതെ കേസ് മുന്നോട്ട് പോകില്ലെന്നും വാദമുയർത്താനാണ് കസ്റ്റംസിന്റെ തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button