Latest NewsIndia

യുപിയിലെ ബിജെപി മന്ത്രിയെ പൊലീസ് സ്റ്റേഷനിലിട്ട് കൊലപ്പെടുത്തി, ഒരു ഗ്രാമം മുഴുവന്‍ മാവോയിസ്റ്റ് മോഡലിൽ ദുബെയുടെ നിയന്ത്രണത്തിൽ.. ഒടുവിൽ എല്ലാത്തിനും അവസാനം

സ്വന്തമായി ഒരു ഗ്യാങ്ങ് വളര്‍ത്തിയെടുത്ത ഇയാള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു വേണ്ടി കൊല്ലാന്‍ തയ്യാറായതോടെ പെട്ടന്ന് തന്നെ രാഷ്ട്രീയത്തിലേക്കുമെത്തി.

ലഖ്നൗ : പതിനൊന്ന് കൊലപാതക്കേസുകളുള്‍പ്പെടെ അറുപതോളം കേസുകളില്‍ പ്രതിയായിരുന്നു ഇന്ന് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട യുപിയിലെ അധോലോക കുറ്റവാളി വികാസ് ദുബെ. മാവോയിസ്റ്റ് ഭീകര സംവിധാനം പോലെ ഒരു ഗ്രാമം മുഴുവന്‍ ഇയാളുടെ നിയന്ത്രണത്തിലായിരുന്നു. കാണ്‍പൂരിലെ ബിക്രു ഗ്രാമം ദുബെയുടെ ഗ്രാമം എന്ന് തന്നെയാണ് അറിയപ്പെട്ടിരുന്നത്.1990 ല്‍ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച ദുബെ താമസിയാതെ കൊടും കുറ്റവാളിയായി മാറുകയായിരുന്നു. സ്വന്തമായി ഒരു ഗ്യാങ്ങ് വളര്‍ത്തിയെടുത്ത ഇയാള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു വേണ്ടി കൊല്ലാന്‍ തയ്യാറായതോടെ പെട്ടന്ന് തന്നെ രാഷ്ട്രീയത്തിലേക്കുമെത്തി.

ബി‌എസ്‌പിയുമായി അടുത്ത ബന്ധമുണ്ടായിരുന്ന ദുബെ സമാജ്‌വാദി പാര്‍ട്ടിയില്‍ അംഗമാണെന്ന് ഇയാളുടെ അമ്മ മാദ്ധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. കൂടാതെ ഇയാളുടെ ഭാര്യ സമാജ് വാദി പാർട്ടിക്ക് വേണ്ടി മത്സരിച്ചതിന്റെ പോസ്റ്ററുകളും സോഷ്യൽ മീഡിയയിൽ വൈറലാണ്. 2001 ല്‍ യുപി സഹമന്ത്രിയായിരുന്ന ബിജെപി നേതാവ് സന്തോഷ് ശുക്ലയെ പൊലീസ് സ്റ്റേഷനില്‍ വച്ച്‌ കൊലപ്പെടുത്തിയ ദുബെ പക്ഷേ ശിക്ഷയില്‍ നിന്ന് രക്ഷപ്പെട്ടു. ഇയാള്‍ക്കെതിരെ തെളിവില്ലെന്നായിരുന്നു വിധി. പിന്നീട് വലുതും ചെറുതുമായ നിരവധി കുറ്റകൃത്യങ്ങള്‍ ചെയ്ത് കിരീടം വയ്ക്കാത്ത രാജാവായി ജീവിച്ചു.

ഉത്തര്‍പ്രദേശില്‍ യോഗി സര്‍ക്കാര്‍ അധികാരത്തിലേറിയതോടെ ഗുണ്ടകള്‍ക്കെതിരെ ശക്തമായ അടിച്ചമര്‍ത്തല്‍ ആരംഭിച്ചതാണ് ദുബെക്ക് വിനയായത്. എങ്കിലും സ്വന്തമായ സംവിധാനങ്ങളും എന്തിനും പോന്ന അണികളും തനിക്ക് സുരക്ഷയൊരുക്കുമെന്ന് ഇയാള്‍ കരുതിയിരുന്നു. എന്നാല്‍ നേരത്തെ രജിസ്റ്റര്‍ ചെയ്ത ഒരു കേസിലെ അന്വേഷണം കടുപ്പിച്ചതോടെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്ന് ഇയാള്‍ക്ക് അറിയാമായിരുന്നു. ദുബെയെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസുകാരെ ക്രൂരമായി വധിച്ചതോടെ പൊലീസ് അതിശക്തമായി തന്നെ ദുബെ സംഘത്തിനെതിരെ തിരിഞ്ഞു.

എട്ട് പൊലീസുകാര്‍ കൊല്ലപ്പെട്ടതില്‍ മൂന്നു പേരെ അതിഭീകരമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു ദുബെയുടെ സംഘം. മൂന്ന് സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച്‌ നടന്ന സമഗ്രമായ അന്വേഷണത്തില്‍ കൊലപാതകത്തില്‍ പങ്കുള്ള ദുബെയുടെ ആറു കൂട്ടാളികളെ പൊലീസ് ഏറ്റുമുട്ടലില്‍ വധിച്ചു. ഗത്യന്തരമില്ലാതെ മദ്ധ്യപ്രദേശിലെ ഉജ്ജയിന്‍ മഹാകാല്‍ ക്ഷേത്രത്തിലെത്തിയ ദുബെയെ അവിടുത്തെ സെക്യൂരിറ്റി ജീവനക്കാരന്‍ പിടികൂടി പൊലീസിലേല്‍പ്പിക്കുകയായിരുന്നു.

ചൈനക്ക് തിരിച്ചടി: ചൈനയില്‍ നിന്നും ആസ്ഥാനം മാറ്റി സ്ഥാപിക്കാന്‍ ഒരുങ്ങി ടിക് ടോക്കിന്റെ മാതൃ കമ്പനി

മദ്ധ്യപ്രദേശില്‍ നിന്ന് യുപിയിലേക്ക് കൊണ്ടുപോകുന്നതിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ച ദുബെ പൊലീസിന്റെ വെടിയേറ്റ് കൊല്ലപ്പെടുകയും ചെയ്തു.പൊലീസ് റെയ്ഡിന്റെ വിവരങ്ങള്‍ ദുബെക്ക് ചോര്‍ത്തിക്കൊടുത്ത പൊലീസുകാര്‍ നിലവില്‍ സസ്പെന്‍ഷനിലാണ്. സഹപ്രവര്‍ത്തകരെ ഒറ്റുകൊടുത്ത ഇവരുടെ നടപടി പൊലീസ് സേനയില്‍ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. ശക്തമായ നടപടികള്‍ ഇവര്‍ക്കെതിരെ എടുക്കാനാണ് യോഗി സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button