Latest NewsNewsIndia

ലോകം മുഴുവനും നമ്മുടെ പ്രതിരോധ പ്രവർത്തനങ്ങളെ വീക്ഷിച്ചു കൊണ്ടിരിക്കുന്നു: മികച്ച പോരാട്ടം നടത്തുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്ന് അമിത് ഷാ

ന്യൂഡൽഹി: കോവിഡിനെതിരെ മികച്ച പോരാട്ടം നടത്തുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇന്ത്യയെപ്പോലെ ജനസംഖ്യ കൂടുതലുള്ള രാജ്യം എങ്ങനെയാണ് കോവിഡിനെ നേരിടുന്നത് എന്ന് എല്ലാവരും ആശങ്ക പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഇപ്പോൾ ലോകം മുഴുവനും നമ്മുടെ പ്രതിരോധ പ്രവർത്തനങ്ങളെ വീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. അർപ്പണമനോഭാവത്തോടയും ത്യാ​ഗത്തോടെയുമാണ് രാജ്യം കോവിഡിനെതിരെ പോരാടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read also: പത്തനംതിട്ട എംപി ആന്‍റോ ആന്‍റണിയും എംഎൽഎ കെ യു ജനീഷ് കുമാറും ക്വാറന്‍റീനില്‍

നമ്മുടെ സുരക്ഷാ സേനയും ഈ പോരാട്ടത്തിൽ വളരെ വലിയ പങ്ക് വ​ഹിക്കുന്നുണ്ട്. കോവിഡ് പോരാളികളെ ഞാൻ സല്യൂട്ട് ചെയ്യുന്നു. ഭയമില്ലാതെ അർപ്പണ ബോധത്തോടെയാണ് ഓരോരുത്തരും ഈ പോരാട്ടത്തിൽ പങ്കാളികളാകുന്നത്. രാജ്യത്താകെയുള്ള 130 കോടി ജനങ്ങളും എല്ലാ സംസ്ഥാനങ്ങളും ഓരോ വ്യക്തിയും ഒറ്റക്കെട്ടായി നിന്ന് കൊവിഡിനെതിരെ പൊരുതുകയാണെന്നും അമിത് ഷാ പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button