Latest NewsNewsIndia

വന്ദേഭാരത് മിഷൻ നാലാം ഘട്ടം; ഇന്ത്യയില്‍ നിന്നും യുകെയിലേക്ക് കൂടുതല്‍ വിമാന സര്‍വ്വീസുകള്‍ പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ

ന്യൂഡല്‍ഹി: വന്ദേഭാരത് മിഷന്റെ നാലാം ഘട്ടത്തില്‍ ഇന്ത്യയില്‍ നിന്നും യുകെയിലേക്ക് കൂടുതല്‍ വിമാന സര്‍വ്വീസുകള്‍ എയര്‍ ഇന്ത്യ പ്രഖ്യാപിച്ചു. രാജ്യത്ത് നിന്നും യുകെയിലേക്ക് 14 അധിക വിമാന സര്‍വ്വീസുകള്‍ കൂടി ഉണ്ടായിരിക്കുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. ജൂലൈ 15 മുതല്‍ 24 വരെയാണ് വന്ദേഭാരത് മിഷന്റെ നാലാം ഘട്ടം.

ഡല്‍ഹി, മുംബൈ, ബംഗളൂരു, അഹമ്മദാബാദ്, ചെന്നൈ, അമൃത്‌സര്‍ തുടങ്ങിയ പ്രധാന നഗരങ്ങളില്‍ നിന്നെല്ലാം വിമാന സര്‍വ്വീസുകള്‍ ഉണ്ടാകും. വിമാന ടിക്കറ്റ് ബുക്കിംഗ് നാളെ ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ തുടങ്ങുമെന്ന് എയര്‍ ഇന്ത്യ വൃത്തങ്ങള്‍ വ്യക്തമാക്കി. യാത്രക്കാര്‍ക്ക് ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിനായി എയര്‍പോര്‍ട്ടുകളെയോ, സിറ്റി ബുക്കിംഗ് ഓഫീസുകളെയോ സമീപിക്കാം. ഇതിന് പുറമേ ജൂലൈ 25 മുതല്‍ 28 വരെ പ്രധാന നഗരങ്ങളില്‍ നന്നും കൂടുതല്‍ കണക്ടിംഗ് വിമാനങ്ങള്‍ സര്‍വ്വീസ് നടത്തുമെന്നും എയര്‍ഇന്ത്യ അറിയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button