COVID 19KeralaNews

കേരളത്തില്‍ സര്‍ക്കാരിന്റെ കണക്കില്‍ പെടാത്ത മൂന്ന് കോവിഡ് മരണങ്ങള്‍ കൂടി : മരിച്ച മൂന്ന് പേരുടേയും അസുഖത്തിന്റെ ഉറവിടം അജ്ഞാതം

കൊച്ചി: സംസ്ഥാനത്ത് കോവിഡ് വ്യാപനവും മരണവും ആശങ്കപരത്തുന്നു. കേരളത്തില്‍ സര്‍ക്കാരിന്റെ കണക്കില്‍ പെടാത്ത മൂന്ന് കോവിഡ് മരണങ്ങള്‍ കൂടിയാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. കൊല്ലത്തും ആലുവായിലും ഇടുക്കിയിലെ രാജാക്കാട്ടുമായി മരിച്ച മൂന്ന് പേരിലാണ് രോഗം സ്ഥിരീകരിച്ചത്. എന്നാല്‍ ഇവരെ സര്‍ക്കാര്‍ കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. മാത്രമല്ല മരിച്ച മൂവരുടേയും രോഗത്തിന്റെ ഉറവിടവും വ്യക്തമല്ല. എന്നാല്‍ മരിച്ച മൂവരിലും കോവിഡ് സ്ഥിരീകരിച്ചതോടെ ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെല്ലാം ആശങ്കയിലാണ്.

Read Also : കോവിഡ് പ്രതിസന്ധി; ആത്മനിർഭർ ഭാരതിന്റെ പുരോഗതി വിലയിരുത്തി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ

ഇടുക്കി രാജാക്കാട് എന്‍ആര്‍ സിറ്റി ചിറമ്മേല്‍ ജോയിയുടെ ഭാര്യ വത്സമ്മയെ (56) തളര്‍ന്നുവീണ് ഗുരുതരാവസ്ഥയിലാണ് ആലുവയിലെ ആശുപത്രിയിലെത്തിച്ചത്. ശസ്ത്രക്രിയയ്ക്കു മുന്‍പുള്ള സ്രവപരിശോധനയിലാണു കോവിഡ് കണ്ടെത്തിയത്.

കൊല്ലം വാളത്തുംഗല്‍ സരിഗയില്‍ കെഎസ്ഇബി റിട്ട. സൂപ്രണ്ട് എം.ത്യാഗരാജന്‍ ആചാരി (74) കഴിഞ്ഞ 6 മുതല്‍ സ്വകാര്യ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ആശുപത്രിയില്‍ നടത്തിയ ചികിത്സയില്‍ കോവിഡ് പോസിറ്റീവ് ആകുകയായിരുന്നു.

കൊല്ലം പള്ളിമണ്‍ ഇളവൂര്‍ വിമല്‍ നിവാസില്‍ പരേതനായ വേണുഗോപാലിന്റെ ഭാര്യ ഗൗരിക്കുട്ടിയമ്മയുടെ (75) മൃതദേഹം വെള്ളിയാഴ്ച രാവിലെയാണു തൊട്ടിക്കരയിലെ തോട്ടില്‍ കണ്ടെത്തിയത്. ഔദ്യോഗിക കണക്കുപ്രകാരം സംസ്ഥാനത്ത് കോവിഡ് മരണം 31 ആയി.

shortlink

Related Articles

Post Your Comments

Related Articles


Back to top button