KeralaLatest NewsNews

സ്വർണ്ണക്കടത്ത് പിടിക്കപ്പെടുമെന്ന് ‘സ്വപ്ന’ത്തിൽ പോലും വിചാരിച്ചില്ല; ആഡബരങ്ങള്‍ക്ക് നടുവില്‍ കഴിഞ്ഞിരുന്ന സ്വപ്‌ന റാണിയുടെ തടവ് ദിനത്തിലെ ആദ്യരാത്രി ഇങ്ങനെ

തൃശ്ശൂര്‍: സ്വർണ്ണക്കടത്ത് പിടിക്കപ്പെടുമെന്ന് ‘സ്വപ്ന’ത്തിൽ പോലും വിചാരിക്കാത്ത സ്വപ്ന സുരേഷ് ജീവിതത്തില്‍ ഒരിക്കല്‍ പോലും ചിന്തിച്ചിട്ടില്ലാത്ത ആ ദിനങ്ങളാണ് ഒരാഴ്ച്ചയിലേറെയായി അവര്‍ അനുഭവിച്ച്‌ വരുന്നത്. ഒട്ടേറെ ഭാഗ്യങ്ങള്‍ തുണയായ ഈ സ്വപ്ന കുമാരിക്ക് കോവിഡ് ഒരുക്കിയതും ജയിലിന് പകരം ‘കേയര്‍ സെന്‍്റര്‍’. എങ്കിലു സ്വപ്‌നയ്‌ക്ക്‌ ഒപ്പം ആദ്യ തടവ് രാത്രിയില്‍ കൂട്ടിന് 3 റിമാന്‍ഡ് പ്രതികള്‍.

സ്വപ്‌ന സുരേഷ്‌ തൃശൂരിലെ കോവിഡ് കെയര്‍ കേന്ദ്രത്തില്‍ 3 വനിതാ റിമാന്റ്‌ പ്രതികള്‍ക്കൊപ്പം നിരീക്ഷണത്തിലാണ് . ഇന്നലെ വൈകിട്ടോടെ ആലുവയില്‍ വച്ച്‌ കോവിഡ് പരിശോധനയ്‌ക്കായി സ്രവം എടുത്തിരുന്നു.തുടര്‍ന്നാണ്‌ ഞായറാഴ്‌ച രാത്രി 7.10ഓടെ ഫാത്തിമ നഗറിലെ അമ്ബിളിക്കല കോവിഡ് കെയര്‍ കേന്ദ്രത്തില്‍ എത്തിച്ചത്‌.ഫലം വരും വരെ ഇവിടെ റിമാഡില്‍ തുടരണം.

മൂന്ന് വനിതകളെ കൂടാതെ 18 പുരുഷ റിമാന്‍ഡ് പ്രതികളും കേന്ദ്രത്തിലുണ്ട്‌. കോവിഡ്‌ പശ്ചാത്തലത്തില്‍ ജയില്‍വകുപ്പ്‌ പ്രത്യേകം ഒരുക്കിയ കേന്ദ്രമാണിത്.സിറ്റി പൊലീസ് അസി.കമീഷണര്‍ വി കെ രാജുവിന്റെ നേതൃത്വത്തില്‍ 70പേരടങ്ങുന്ന സംഘം 24 മണിക്കൂറും പുറത്തും ജയില്‍വാര്‍ഡന്മാരുടെ നേതൃത്വത്തില്‍ അകത്തും കാവലുണ്ട്.

ദേശീയപാതയില്‍നിന്ന് നടത്തറവഴി തിരിഞ്ഞ് ജൂബിലി മിഷന്‍ ആശുപത്രിക്കുമുന്നിലൂടെയാണ് വാഹനം കോവിഡ് കെയര്‍ സെന്ററില്‍ എത്തിച്ചത്‌.

നാലു വനിതാ പൊലീസുകാരുടെ നടുവിലായി തലമൂടിയനിലയിലായിരുന്നു സ്വപ്‌ന.വാഹനം കോവിഡ് കെയര്‍ സെന്ററിനകത്തേക്ക് കയറ്റി ഗേറ്റ് അടച്ചതിനുശേഷമാണ് ഇവരെ കാറില്‍നിന്ന് ഇറക്കിയത്‌.സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായ സ്വപ്ന സുരേഷിനെ എന്‍ ഐ എ ബാന്‍ഗ്ലൂരില്‍ വച്ച്‌ അറസ്റ്റ് ചെയ്തു. അറസ്റ്റിലായ സ്വപ്‍ന സുരേഷിന്റെ ദുബൈയിലെ വഴിവിട്ട ജീവിതം അടക്കം നിരവധി കഥകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

സ്വപ്ന പത്താം ക്ലാസ്സില്‍ പഠിക്കുമ്ബോള്‍ വീട്ടുകാരെ ഞെട്ടിച്ചു കൊണ്ട് തൊട്ടടുത്ത പള്ളിയിലെ വികാരിക്ക് ഒപ്പം ഒളിച്ചോടിയ കഥകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. പിന്നീട് ദുബൈയില്‍ നിന്നും മുംബൈയില്‍ എത്തിയ വികാരിയെയും സ്വപ്‍നയെയും ബന്ധുക്കളുടെ സഹായത്തോടെ വീട്ടുകാര്‍ കണ്ടെത്തുകയും ദുബൈയില്‍ തിരിച്ചെത്തിക്കുകയിരുന്നു.

എന്നാല്‍ ഇതിന് മുന്‍പ് കുടുംബത്തിലെ തന്നെ കൗമാരക്കാരനുമായുള്ള പ്രണയം വീട്ടില്‍ ചോദ്യം ചെയ്യുന്നതിന്റെ ഇടയിലായിരുന്നു ഈ ഒളിച്ചോട്ടം. പിന്നീട് സ്വപ്‍ന മൂന്ന് വിവാഹം കഴിച്ചെങ്കിലും ഇടക്ക് രണ്ട് ബന്ധങ്ങളും വേര്‍പിരിഞ്ഞിരുന്നു. പിന്നീട് നിരവധി കഥകളാണ് സ്വപ്നയെ പറ്റി ഉയര്‍ന്നു വന്നത്, അതില്‍ ഒരു ബന്ധത്തിലാണ് മുഖ്യമന്ത്രിയുടെ ഐറ്റി സെക്രട്ടറി ശിവശങ്കര്‍ ഉള്‍പ്പെട്ടിട്ടുള്ളത്.

ഡ്യൂട്ടി കഴിഞ്ഞാല്‍ സര്‍ക്കാര്‍ വാഹനത്തില്‍ സ്ഥിരം സ്വപ്‍നയുടെ ഫ്ലാറ്റില്‍ ഇയാള്‍ എത്തിയിരുന്നു. പിന്നീട് മദ്യ സല്‍ക്കാരത്തിന് ശേഷം വെളുപ്പിനെയാണ് ശിവശങ്കര്‍ തിരിച്ച്‌ സ്വന്തം വസതിയില്‍ എത്തുന്നതെന്നും വാര്‍ത്തകള്‍ ഉയരുന്നു.

സ്വപ്‍നയുടെ അച്ഛന്‍ സുരേഷ് ജോലി ചെയ്ത അബുദാബി ഭരണാധികാരിയുടെ ഓഫീസിലാണ്. സ്വപ്‍നയുടെ ഒളിച്ചോട്ടം ബന്ധുക്കളുടെ ഇടയില്‍ ചര്‍ച്ചയാപ്പോള്‍ നാണക്കേട് സഹിക്ക വയ്യാതെ സഹോദരന്‍ അമേരിക്കയില്‍ പഠിക്കാന്‍ പോകുകയായിരുന്നു

പിന്നീട് സ്വപ്‍ന എസ് എസ് എല്‍സി പോലും പാസ്സായിട്ടില്ലന്നും ഇ സഹോദരന്‍ ഒരു മാധ്യമത്തോട് പറയുകയുണ്ടായി. സ്വപ്‍നയുടെ ആദ്യ വിവാഹം തിരുവനന്തപുരം മുന്‍ മേയറിന്റെ ബന്ധുവുമായി വീട്ടുകാര്‍ നടത്തി കൊടുത്തു.

എന്നാല്‍ ഇ ബന്ധം നിയമപരമായി വേര്‍പെടുത്തിയ ശേഷം ആദ്യ ബന്ധത്തില്‍ ഉണ്ടായ മകളുമായി കോയമ്ബത്തൂരില്‍ താമസമാക്കി.പിന്നീട് കോയമ്ബത്തൂരിലെ ബാര്‍ മുതലാളിയെ സ്വപ്‍ന വിവാഹം കഴിച്ചു എന്നാല്‍ ഇ ബന്ധം നിയമപരമായി നടന്നതാണോയെന്ന് സ്വപ്‍നയെ അടുത്ത് അറിയുന്നവര്‍ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.

പിന്നീട് മൂന്നാമത് വിവാഹം കഴിച്ച സ്വപ്‍നക്ക് ഒരു കുട്ടി കൂടി ഉണ്ട്, ഇരുവരെയും കൂട്ടിയാണ് സ്വപ്ന ഇപ്പോള്‍ ഒളിവില്‍ പോയതും ഇന്ന് പിടിയിലായതും.എമിറൈറ്സിലെ ജോലി ഉപേക്ഷിച്ചാണ് പിന്നീട് കേരളത്തിലെ പ്രമുഖരുമായി ഇവര്‍ കൂട്ടുകൂടിയത്, എന്നാല്‍ ഇ സമയം റെന്റ് എ കാര്‍ എടുത്ത് പണയം വെച്ച കേസില്‍ സഹോദരന്മാരില്‍ ഒരാള്‍ ദുബൈയിയില്‍ അറസ്റ്റിലാവുകയിരുന്നു.

പിന്നീട് പണം കൊടുത്ത് കേസ് ഒഴുവാക്കിയ ശേഷം നാട്ടില്‍ എത്തി സഹോദരന്‍ വിവാഹ ആലോചനക്ക് തുടക്കമിട്ടു. എന്നാല്‍ സ്വപ്‍നയുടെ സഹോദരന്റെ വഴിവിട്ട ബന്ധം അറിഞ്ഞ ഭാര്യ വീട്ടുകാര്‍ സ്വര്‍ണവും മറ്റും തിരികെ വാങ്ങിയ ശേഷം ബന്ധം ഒഴുവാക്കുകയായിരുന്നു.

കോണ്‍സിലെറ്റിലെ ജോലിയില്‍ ഇരിക്കെ പ്രമുഖരുമായി ബന്ധം സ്ഥാപിച്ച സ്വപ്‍നയുടെ വളര്‍ച്ച വളരെ വേഗത്തിലായിരുന്നു. സ്വര്‍ണക്കടത്തുമായി സ്വപ്‍നയ്ക്ക് ബന്ധമുണ്ടെന്ന് ആരും തിരിച്ചറിഞ്ഞിരുന്നില്ല.
ആഡംബര ജീവിതം തുടര്‍ ശീലമാക്കിയ സ്വപന വീണ്ടും ദുബൈയിലേക്ക് മടങ്ങിയിരുന്നു. എയര്‍ ഇന്ത്യ ഗ്രൗണ്ട് ഹാന്‍ഡ്ലിങ് വിഭാഗത്തിലെ ഉദ്യോഗസ്ഥനെ കള്ള കേസില്‍ കുടുക്കിയ സംഭവത്തില്‍ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു വരുകയായിരുന്നു.

കള്ള പരാതി തയാറാക്കുക, വ്യാജ ഒപ്പ് ശേഖരണം, ആള്‍മാറാട്ടം നടത്തി യുവതിയെ ഹാജരാക്കുക തുടങ്ങിയവയാണ് സ്വപ്‍നക്ക് എതിരെയുള്ള കേസുകള്‍

കോടികള്‍ ചിലവ് വരുന്ന വീടിന്റെ പണി നഗരത്തില്‍ പുരോഗമിക്കുമ്ബോളാണ് സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് അന്വേഷിക്കുകയും ഇപ്പോള്‍ ബാംഗ്ലൂരില്‍ വെച്ച്‌ എന്‍ഐഎ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിരിക്കുന്നത്.

ഇതിനിടെ സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം നേരിടുന്ന സ്വപ്ന സുരേഷിന്റെ വ്യാജസര്‍ട്ടിഫിക്കറ്റില്‍ പരാതി കിട്ടിയാല്‍ അന്വേഷണം ആവശ്യപ്പെടുമെന്ന് ബാബാ സാഹേബ് അംബേദ്കര്‍ സര്‍വകലാശാല.
വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് പിന്നില്‍ വലിയ റാക്കറ്റാണ് പ്രവര്‍ത്തിക്കുന്നതെന്നും സര്‍വകലാശാല അധികൃതര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button