KeralaLatest NewsNews

കേരളത്തില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തതും അന്വേഷണം എങ്ങുമെത്താത്തതുമായ സ്വര്‍ണ കള്ളക്കടത്ത് കേസുകള്‍ എന്‍ഐഎ അന്വേഷിക്കുന്നു : തീരുമാനം ദേശീയ സുരക്ഷാഉപദേഷ്ടാവ് അജിത് ഡോവലിന്റെ

തിരുവനന്തപുരം : കേരളത്തില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തതും അന്വേഷണം എങ്ങുമെത്താത്തതുമായ സ്വര്‍ണ കള്ളക്കടത്ത് കേസുകള്‍ എന്‍ഐഎ അന്വേഷിക്കുന്നു. എന്‍ഐഎ അന്വേഷിക്കണമെന്ന തീരുമാനം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റേതാണ്. കള്ളക്കടത്ത് വഴി എത്തുന്ന സ്വര്‍ണം മുഴുവനും ഭീകരവാദ, വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കാണെന്നാണ് സൂചന. കേരളത്തിലെ സ്വര്‍ണക്കടത്തിനു പിന്നില്‍ തീവ്രവാദ സ്വഭാവമുള്ള സംഘടനകളാണെന്നു കേരള പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കേരളത്തിലെ വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചുള്ള കള്ളക്കടത്ത് സ്വര്‍ണം എത്തുന്നത് കോഴിക്കോട് ജില്ലയിലെ കൊടുവള്ളിയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്‍ഐഎയ്ക്ക് റിപ്പോര്‍ട്ട് കൈമാറി. അഞ്ചു വര്‍ഷത്തിനിടെ നടന്ന സ്വര്‍ണ കടത്തുകള്‍ കേന്ദ്രീകരിച്ചു രഹസ്യാനേഷണ വിഭാഗം നല്‍കിയ റിപ്പോര്‍ട്ടുകള്‍ ക്രോഡീകരിച്ചാണ് പൊലീസ് റിപ്പോര്‍ട്ട് തയാറാക്കിയത്. വിവിധ വിമാനത്താവളത്തിലൂടെയുള്ള കടത്തിന്റെ മുഖ്യ കേന്ദ്രം കോഴിക്കോട് ജില്ലയിലെ കൊടുവള്ളിയാണ്. ഈ റിപ്പോര്‍ട്ട് അതീവ ഗൗരവമാണെന്ന് കണ്ടെത്തിയതോടെയാണ് അജിത് ഡോവല്‍ ശക്തമായി ഇടപെടാന്‍ തീരുമാനിച്ചിരിക്കുന്നത്.

Read Also :സ്വര്‍ണക്കടത്ത് കേസ് : ദുബായിലുള്ള ഫൈസല്‍ ഫരീദിനെതിരേ ബ്ലൂ നോട്ടീസ് : എന്‍ഐഎയ്ക്ക് പുറമെ ഇന്റര്‍പോളും ഇടപെടുന്നു 

കേരളത്തിലെ അജിത് ഡോവലിന്റെ ഇടപെടല്‍ ഇത് ആദ്യത്തെയല്ല. 1971 ലെ തലശേരി കലാപത്തോടെയാണ് അജിത് ഡോവലിന്റെ പേര് ആദ്യമായി വാര്‍ത്തകളില്‍ ഇടം പിടിച്ചത്. 1971 ഡിസംബര്‍ 28നാണ് കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ച തലശേരി കലാപം തുടങ്ങുന്നത്. മതസംഘട്ടനമായി തുടങ്ങിയ പ്രശ്‌നങ്ങള്‍ പുതുവര്‍ഷത്തിലേക്കു കടന്നതോടെ കലാപമായി മാറുകയായിരുന്നു. നിരവധി വീടുകളും സ്ഥാപനങ്ങളുമാണ് കലാപകാരികള്‍ തീവെച്ചുനശിപ്പിച്ചത്.

അന്ന് കോണ്‍ഗ്രസ് സര്‍ക്കാരില്‍ കെ. കരുണാകരന്‍ ആയിരുന്നു ആഭ്യന്തര മന്ത്രി. കലാപം നിയന്ത്രിക്കാന്‍ കേരള പൊലീസിന് അന്ന് നന്നേപണിപേടേണ്ടതായി വന്നു. ആ കാലത്ത് കോട്ടയം എഎസ്പിയും ജൂനിയര്‍ ഉദ്യോഗസ്ഥനുമായിരുന്നു അജിത് ഡോവല്‍. 1968ലെ കേരള കേഡര്‍ ഐപിഎസ് ഓഫിസര്‍. സര്‍വീസിലെത്തിയിട്ട് കുറച്ചു വര്‍ഷമേ ആയിട്ടുള്ളൂവെങ്കിലും കലാപം അടിച്ചമര്‍ത്താനുള്ള ദൗത്യം കരുണാകരന്‍ ഡോവലിനെ തന്നെ വിശ്വസിച്ച് ഏല്‍പിച്ചു.
തലശേരിയിലെ കലാപ ബാധിത പ്രദേശങ്ങളില്‍ ഡോവല്‍ സന്ദര്‍ശനം നടത്തി. സദാസമയവും ഡോവലും പൊലീസ് സംഘവും തലശേരിക്കു കാവലായി. വീടുവിട്ടു പോയവരോടെല്ലാം തിരികെ വരാന്‍ ആവശ്യപ്പെട്ടു. കാലപത്തിനിടെ കവര്‍ച്ച ചെയ്ത സാധനങ്ങള്‍ തിരികെയെത്തിക്കുന്നതിനും ഡോവല്‍ മുഖ്യപ്രാധാന്യം നല്‍കി. ഒരാഴ്ചയ്ക്കുള്ളില്‍തന്നെ തലശേരിയില്‍ സമാധാനം കൊണ്ടുവരാന്‍ യുവ ഓഫിസര്‍ക്ക് അന്നു സാധിച്ചു. കലാപത്തിന് ശേഷം കുറച്ചു കാലം കൂടി തലശേരിയില്‍ പ്രവര്‍ത്തിച്ച ശേഷമാണ് ഡോവല്‍ മലബാര്‍ വിട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button