Latest NewsNewsIndia

ഇന്ത്യയിൽ കോവിഡ് രോഗ മുക്തി നിരക്ക് 63.02 ആയി ഉയർന്നു; ഇത് അമേരിക്കക്ക് പോലും കഴിയാത്ത നേട്ടം

ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് രോഗ മുക്തി നിരക്ക് 63.02 ആയി ഉയർന്നു. ഇത് അമേരിക്കക്ക് പോലും കഴിയാത്ത നേട്ടമാണ്. 24 മണിക്കൂറിനിടെ 17,989 പേർ രോഗമുക്തരായി. അതേസമയം, രാജ്യത്ത് കോവിഡ് കേസുകൾ ഒൻപത് ലക്ഷം കടന്നു. ആകെ സ്ഥിരീകരിച്ച പോസിറ്റീവ് കേസുകൾ 906752 ആയി. 23,727 പേരാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചിരിക്കുന്നത്. 571,459 പേർ രോഗമുക്തി നേടി. ചികിത്സയിലുള്ളവരുടെ എണ്ണം 3,11,565 ആയി.

തുടർച്ചയായ മൂന്നാം ദിവസവും പ്രതിദിന കേസുകൾ 28000 കടന്നത് രാജ്യത്ത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. 24 മണിക്കൂറിനിടെ 28,498 പോസിറ്റീവ് കേസുകളും 553 മരണവും റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്ര, തമിഴ്‌നാട്, ഡൽഹി, കർണാടക സംസ്ഥാനങ്ങളിൽ നിന്ന് മാത്രം 14809 പോസിറ്റീവ് കേസുകളാണുണ്ടായത്.

ALSO READ: ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയത് താനാണെന്ന് മാധ്യമങ്ങൾക്ക് മുമ്പിൽ പൊട്ടിക്കരഞ്ഞുകൊണ്ട്‌ സൂരജ്

ആദ്യ കേസ് റിപ്പോർട്ട് ചെയ്ത് 166-ാം ദിവസമാണ് രോഗികളുടെ എണ്ണം ഒൻപത് ലക്ഷം കടന്നത്. കഴിഞ്ഞ ശനിയാഴ്ചയാണ് രാജ്യത്തെ പോസിറ്റീവ് കേസുകൾ എട്ട് ലക്ഷം കടന്നത്. വെറും മൂന്ന് ദിവസം കൊണ്ടാണ് കോവിഡ് പോസിറ്റീവ് കേസുകൾ എട്ട് ലക്ഷത്തിൽ നിന്ന് ഒൻപത് ലക്ഷം കടന്നത്. ആകെ 1,20,92,503 സാമ്പിളുകൾ പരിശോധിച്ചെന്ന് ഐസിഎംആർ അറിയിച്ചു. 24 മണിക്കൂറിനിടെ 2,86,247 സാമ്പിളുകൾ പരിശോധിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button