COVID 19Latest NewsNewsIndia

ഇന്ത്യയുടെ കോവിഡ് വാക്‌സിന്‍ ; എലികളിലും മുയലുകളിലും പരീക്ഷണം വിജയകരം, ഇനി മനുഷ്യരില്‍

ദില്ലി: ഇന്ത്യ വികസിപ്പിച്ചെടുത്ത കോവിഡ് പ്രതിരോധ വാക്‌സിന്‍ എലികളിലും മുയലുകളിലും വാക്‌സിന്‍ പരീക്ഷണം വിജയകരമായതിനു പിന്നാലെ മനുഷ്യരില്‍ പരീക്ഷിക്കാന്‍ ഡിസിജിഐയുടെ അനുമതിക്കായി കാത്തിരിക്കുകയാണെന്ന് ഐസിഎംആര്‍. അനുമതി ലഭിച്ചാല്‍ ഉടന്‍ മനുഷ്യരില്‍ ആദ്യ ഘട്ട വാക്‌സിന്‍ പരീക്ഷണം നടത്തുമെന്നും ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ബലറാം ഭാര്‍ഗവ അറിയിച്ചു. ആരോഗ്യമന്ത്രാലയവും ഐസിഎംആറും സംയുക്തമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

കോവിഡ് പൊട്ടിപുറപ്പെട്ട ചൈനയും വാക്‌സിന്‍ വികസിപ്പിക്കലും അതു സംബന്ധിച്ച പഠനങ്ങളും ത്വരിതഗതിയില്‍ നടത്തുകയാണ്. കൂടാതെ റഷ്യ വികസിപ്പിച്ചെടുത്ത കോവിഡ് പ്രതിരോധ വാക്‌സിന്റെ ആദ്യഘട്ട പരീക്ഷണം വിജയകരമായിട്ടുണ്ട്. തുടര്‍നടപടികള്‍ അവര്‍ വേഗത്തിലാക്കുകയാണ്. അതേസമയം കോവിഡ് വായുവില്‍ കൂടി പകരാമെന്ന തരത്തിലുള്ള അനുമാനങ്ങളും അഭിപ്രായങ്ങളും പല ശാസ്ത്രജ്ഞരും മുമ്പോട്ട് വെക്കുന്നുണ്ട്. ഏറ്റവും പ്രധാനം ശാരീരിക അകലം പാലിക്കുകയും മാസ്‌ക് ധരിക്കുകയും ചെയ്യുക എന്നതാണ് എന്നും ബലറാം ഭാര്‍ഗവ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button