COVID 19KeralaNews

സംസ്ഥാനത്ത് പുതിയ കോവിഡ് രോഗികളില്‍ ഗുരുതര രോഗലക്ഷണങ്ങള്‍ : സ്ഥിതി അതീവ ഗുരുതരമെന്ന് ആരോഗ്യവിദഗ്ദ്ധര്‍

പാരിപ്പള്ളി : സംസ്ഥാനത്ത് പുതിയ കോവിഡ് രോഗികളില്‍ ഗുരുതര രോഗലക്ഷണങ്ങള്‍ . സ്ഥിതി അതീവ ഗുരുതരമെന്ന് ആരോഗ്യവിദഗ്ദ്ധര്‍. കോവിഡ് ബാധിതരില്‍ ശ്വാസകോശ രോഗവും, വൃക്ക രോഗവും വളരെ പെട്ടെന്നു പിടിമുറുക്കുന്നു. കോവിഡ് ബാധിച്ചു ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നവരില്‍ അധികം പേര്‍ക്കും ശ്വാസകോശ സംബന്ധമായ രോഗങ്ങളും വൃക്കരോഗവുമാണ് പ്രകടമാകുന്നത്. ചിലര്‍ക്കു കരളിനെയും ബാധിക്കുന്നതായി മെഡിക്കല്‍ കോളജ് അധികൃതര്‍ പറയുന്നു. കോവിഡ് പിടിപെടുന്ന, ചെറിയ തോതില്‍ പ്രമേഹ രോഗം ഉള്ളവരുടെ പോലും വൃക്കകള്‍ തകരാറിലാകുന്ന അവസ്ഥയാണ്.

പ്രമേഹം നിയന്ത്രണാതീതമായ തോതില്‍ കൂടുകയും ചെയ്യുന്നുണ്ട്. വൃക്കരോഗം ഉള്ളവര്‍ക്കു കോവിഡ് ബാധിച്ചാല്‍ സ്ഥിതി അതീവ ഗുരുതരമാകുമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. വൃക്കകളുടെ പ്രവര്‍ത്തനം വേഗത്തില്‍ നിലച്ചു ഒന്നിടവിട്ട ദിവസങ്ങളില്‍ ഡയാലിസിസ് നടത്തേണ്ട സ്ഥിതിയിലേക്കു മാറുന്നുണ്ട്. വൃക്കകള്‍ പൂര്‍ണമായും പ്രവര്‍ത്തനരഹിതമായ രോഗികള്‍ക്ക് പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെന്റിലേറ്ററില്‍ തുടര്‍ന്നു കൊണ്ട് ഡയാലിസിസ് നടത്തുന്നുണ്ട്

നാലു പേര്‍ക്കു പ്ലാസ്മ തെറപ്പിയും നടത്തിയിരുന്നു. ശക്തമായ ചുമ, കടുത്ത ശ്വാസ തടസ്സം തുടങ്ങിയ രോഗ ലക്ഷണങ്ങളും പ്രകടപ്പിക്കുന്നുണ്ട്. ഇപ്പോള്‍ കോവിഡ് ബാധിച്ച് ആശുപത്രികളില്‍ എത്തുന്നവരില്‍ അധികം പേര്‍ക്കും ഇത്തരത്തിലുള്ള സാരമായ രോഗലക്ഷണങ്ങളാണ് ഉള്ളത്. സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനം തടഞ്ഞില്ലെങ്കില്‍ ഗുരുതരമായ സ്ഥിതി സംജാതമാകുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button