KeralaNattuvarthaLatest NewsNews

കൂട്ടുകാരുമൊത്ത് വീട്ടിലിരുന്നുള്ള മദ്യപാനം ചോദ്യം ചെയ്ത കൊച്ചുമകളെ മുത്തച്ഛൻ വെട്ടിപ്പരിക്കേല്‍പ്പിച്ചു

കോട്ടയം : കൂട്ടുകാരുമൊത്ത് വീട്ടിലിരുന്നുള്ള മദ്യപാനം ചോദ്യംചെയ്ത ചോദ്യം ചെയ്ത പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ കൊച്ചുമകളെ മുത്തച്ഛൻ വെട്ടിപ്പരിക്കേല്‍പ്പിച്ചു. തിരുവല്ല നെടുമ്പ്രത്താണ് സംഭവം നടന്നത്.

പിതാവ് മരിച്ചുപോയ പെണ്‍കുട്ടിയും മാതാവും മുത്തച്​ഛനും അമ്മൂമ്മയ്‌ക്കൊപ്പമാണ്  വീട്ടില്‍ താമസം. കമലാസനന്‍ എന്ന 76കാരനായ മുത്തച്ഛന്‍ വീട്ടില്‍ കൂട്ടുകാരുമൊത്ത് മദ്യപിക്കുന്നത് പെണ്‍കുട്ടിയും മാതാവ് അമ്പിളിയും പലതവണ എതിര്‍ത്തിരുന്നു. എന്നാൽ വ്യാഴാഴ്ച്ച​ വൈകീട്ട് അമ്പിളി പുറത്തുപോയ സമയത്ത്  കമലാസനന്‍ കൂട്ടുകാരുമൊത്ത് വീട്ടിൽ മദ്യപാനം ആരംഭിച്ചു. മടങ്ങിയെത്തിയ അമ്പിളി വീട്ടില്‍ നടന്ന മദ്യപാനത്തെക്കുറിച്ച്‌ കമലാസനനോട് ചോദിച്ചു. ഇതില്‍ ക്ഷുഭിതനായി അടുക്കളയില്‍നിന്ന്​ വെട്ടുകത്തി എടുത്ത് അമ്പിളിയെ ആക്രമിക്കുകയായിരുന്നു. ഇതിനിടെയാണ് കൊച്ചുമകൾക്ക് വെട്ടേറ്റത്.

പെണ്‍കുട്ടിയുടെ ഇരു കൈകള്‍ക്കും സാരമായി പരിക്കേറ്റു. തിരുവല്ല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയുടെ രണ്ട് കൈകളിലുമായി എട്ട് തുന്നലുകളുണ്ട്.  സംഭവത്തെ തുടർന്ന് കമലാസനൻ ഒളിവിൽ പോയിരുന്നു. ആശുപത്രിയിൽനിന്ന്​ ലഭിച്ച വിവരത്തി​​െൻറ അടിസ്ഥാനത്തിൽ പുളിക്കീഴ് പൊലീസ് കമലാസനനെ പ്രതിയാക്കി കേസ് രജിസ്​റ്റർ ചെയ്തിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button