CinemaNewsEntertainment

മണിരത്നം ചിത്രത്തിലൂടെ സൂര്യ ഒ.ടി.ടി അരങ്ങേറ്റത്തിന് ഒരുങ്ങുന്നു

ബിജോയ് നമ്ബ്യാര്‍, കാര്‍ത്തിക് നരേന്‍, ഗൗതം മേനോന്‍ എന്നിവരും ഓരോ ഭാഗങ്ങള്‍ ഒരുക്കുന്നുണ്ട്

ഇന്ത്യന്‍ ഒടിടി വിപണിയിലെ മുന്‍നിരക്കാരായ നെറ്റ്ഫ്ലിക്സും ആമസോണ്‍ പ്രൈമും തമിഴ് വിനോദ വ്യവസായത്തില്‍ പ്രമുഖമായ ഇടം നേടാന്‍ അല്‍പ്പപകാലമായി ശ്രമിക്കുകയാണ്. നെറ്റ്ഫ്ലിക്സ് ഇതിനകം തന്നെ നാല് ഭാഗങ്ങളുള്ള ആന്തോളജി ദുരഭിമാനക്കൊല പ്രമേയമാക്കി തയ്യാറാക്കുകയാണ്. ആമസോണ്‍ പ്രൈം ആകട്ടെ തമിഴില്‍ 9 ഭാഗങ്ങളുള്ള ഒരു വെബ് സീരീസ് ഒരുക്കുന്നതിനുള്ള ശ്രമത്തിലാണ്

നവരസങ്ങള്‍ ആധാരമാക്കി ഒരുക്കുന്ന ഈ വെബ് സീരിസിന് നേതൃത്വം നല്‍കുന്നത് പ്രമുഖ സംവിധായകന്‍ മണിരത്നമാണ്. ബിജോയ് നമ്പ്യാർ ,കാര്‍ത്തിക് നരേന്‍, ഗൗതം മേനോന്‍ എന്നിവരും ഓരോ ഭാഗങ്ങള്‍ ഒരുക്കുന്നുണ്ട്. നടന്മാരായ അരവിന്ദ് സ്വാമി, സിദ്ധാര്‍ത്ഥ് എന്നിവരും ഈ സീരീസിലൂടെ സംവിധാനത്തിലേക്ക് കടക്കുകയാണ്.

ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ വിശ്വസിക്കാമെങ്കില്‍, തമിഴ് സൂപ്പര്‍ താരം സൂര്യയുടെ ഒ.ടി.ടി അരങ്ങേറ്റവും ഇതിലൂടെ ഉണ്ടായേക്കും. ‘180’ ഫെയിം ജയേന്ദ്ര പഞ്ചപകേശനാണ് അദ്ദേഹത്തിന്റെ സെഗ്മെന്റ് സംവിധാനം ചെയ്യുന്നത്. കോവിഡ് 19 സാഹചര്യത്തില്‍ ഈ വര്‍ഷം മറ്റു ചിത്രങ്ങള്‍ ചെയ്യേണ്ടെന്നാാാണ് സൂര്യ തീരുമാനിച്ചിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നീങ്ങിയാല്‍ തന്‍റെ ഭാഗങ്ങള്‍ സൂര്യ പൂര്‍ത്തിയാക്കും.

shortlink

Post Your Comments


Back to top button