KeralaCinemaNattuvarthaMollywoodLatest NewsNewsIndiaEntertainmentMovie GossipsMovie Reviews

ലോക്കഡോൺ സാഹചര്യത്തിൽ ചിത്രീകരിച്ച ഖാലിദ് റഹ്മാന്‍ ചിത്രം ഷൂട്ടിംഗ് പൂര്‍ത്തിയായി

രജിഷ വിജയനും ഷൈന്‍ ടോം ചാക്കോയും മുഖ്യ വേഷങ്ങളില്‍ എത്തുന്ന ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി. സൂപ്പര്‍ഹിറ്റ് മമ്മൂട്ടി ചിത്രം ഉണ്ടയ്ക്കു ശേഷം ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പുതിയ ചിത്രങ്ങളുടെ ഷൂട്ടിംഗ് തുടങ്ങേണ്ടെന്ന പ്രൊഡ്യൂസേര്‍സ് അസോസിയേഷന്റെ തീരുമാനം നിലനില്‍ക്കേ ഷൂട്ടിംഗ് ആരംഭിച്ച ചിത്രം ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ഷൂട്ടിംഗ് തീര്‍ക്കുകയായിരുന്നു. പ്രധാനമായി ഒടിടി റിലീസ് ലക്ഷ്യമാക്കിയാണ് ഷൂട്ടിംഗ് എന്ന് അണിയറ പ്രവര്‍ത്തകര്‍ വിശദീകരിച്ചതിനാല്‍ എതിര്‍പ്പ് ഉന്നയിക്കുന്നില്ലെന്ന് നിര്‍മാതാക്കളുടെ സംഘടനാ ഭാരവാഹികള്‍ പരഞ്ഞിരുന്നു.

ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നതേയുള്ളൂ. ആഷിഖ് ഉസ്മാന്‍ നിര്‍മിക്കുന്ന ചിത്രമാണിത്. ‘ഉണ്ട’യിലും പ്രധാനപ്പെട്ടൊരു വേഷത്തില്‍ ഷൈന്‍ ടോം എത്തിയിരുന്നു. നിലവിലെ സാഹചര്യം കണക്കിലെടുത്ത് ചുരുങ്ങിയ ബജറ്റിലാണ് ചിത്രം ഒരുക്കുന്നത്. കൊച്ചിയിലാണ് ഷൂട്ടിംഗ് നടന്നത്. ചിത്രത്തിന്റെ പേരുള്‍പ്പടെയുള്ള വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവിടുമെന്നാണ് അറിയുന്നത്.

shortlink

Post Your Comments


Back to top button