COVID 19Latest NewsNewsInternational

കൊറോണ വൈറസ് ​ മൂലം ലോകത്ത് 13.2 ​കോടി ജനങ്ങൾ കൊടുംപട്ടിണി നേരിടേണ്ടി വരും; മുന്നറിയിപ്പുമായി ഐക്യരാഷ്​ട്രസഭ

ന്യൂയോർക് ​: കൊറോണ വൈറസ് ലോകത്തെ കീഴ്​പ്പെടുത്തിയതോടെ ഈ വർഷം 13.2 ​കോടി ജനങ്ങൾ കൂടി കൊടുംപട്ടിണിയിലേക്ക്​ നീങ്ങുമെന്ന്​ ഐക്യരാഷ്​ട്രസഭ മുന്നറിയിപ്പ്​. ജനങ്ങൾക്ക്​ നിലവാരമുള്ളതും പോഷകങ്ങൾ അടങ്ങിയതുമായ ഭക്ഷണം ലഭ്യമാക്കാൻ​ സർക്കാറുകൾ സർക്കാറുകൾ നടപടി സ്വീകരിക്കണമെന്നും ഐക്യരാഷ്​ട്രസഭ മുന്നറിയിപ്പിൽ പറയുന്നു.

കോവിഡ്​മൂലം ആഫ്രിക്കയിൽ പകുതിയലധികം പേർക്ക്​ ജോലി നഷ്​ടമായി. ലാറ്റിനമേരിക്ക, ഏഷ്യ എന്നിവിടങ്ങളിലും തൊഴിൽ നഷ്​ടവും പട്ടിണിയും വർധിക്കുകയാണ്​. സബ്​സിഡിയോടെയുള്ള ഭക്ഷ്യവിതരണം, ഭക്ഷണ ഉൽപന്നങ്ങൾക്ക്​ നികുതി ഒഴിവാക്കൽ, ദരിദ്രർക്ക്​ നേരിട്ട്​ പണം ലഭ്യമാക്കൽ എന്നീ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ലോകത്തെ കാത്തിരിക്കുന്നത്​ വൻ ദുരന്തമായിരിക്കുമെന്നും ഐക്യരാഷ്​ട്രസഭ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button