KeralaLatest NewsIndia

സ്വര്‍ണക്കടത്ത് കേസ്; പ്രതികൾക്കെതിരെ കേസെടുത്ത് എന്‍ഫോഴ്‌സ്‌മെന്റും

കള്ളക്കടത്ത് സ്വര്‍ണം ഉപയോഗിച്ച്‌ ഇവര്‍ സ്വത്ത് സമ്പാദനം നടത്തിയോ എന്നായിരിക്കും എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം.

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതികളായ സ്വപ്‌ന സുരേഷ്, സന്ദീപ് നായര്‍, സരിത് എന്നിവരെ ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാന്‍ എന്‍.ഐ.എ. കേസില്‍ എന്‍.ഐ.എ പ്രതി ചേര്‍ത്തവര്‍ക്കെതിരെ എന്‍ഫോഴ്‌സ്മെന്റും കേസെടുത്തിട്ടുണ്ട്. സരിത്, സ്വപ്ന, ഫമീസ്, സന്ദീപ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. കള്ളക്കടത്ത് സ്വര്‍ണം ഉപയോഗിച്ച്‌ ഇവര്‍ സ്വത്ത് സമ്പാദനം നടത്തിയോ എന്നായിരിക്കും എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം.

കളളക്കടത്തിന്റെ ഗൂഢാലോചനയിലടക്കം മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന് പങ്കുണ്ടോയെന്ന് ദേശീയ അന്വേഷണ ഏജന്‍സി പരിശോധിക്കും. സരിത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതോടെ അടുത്തദിവസം തന്നെ ഇയാളെ കസ്റ്റഡിയില്‍ വാങ്ങാനുള്ള നടപടിയും തുടങ്ങി.എട്ട് കോടി രൂപ സ്വര്‍ണക്കടത്ത് ഇടപാടിനായി പ്രതികള്‍ സമാഹരിച്ചുവെന്നാണ് പുറത്തുവരുന്ന വിവരം.

സ്വര്‍ണക്കടത്ത്‌ കേസില്‍ കസ്‌റ്റംസിന്റെ അന്വേഷണം അവസാനഘട്ടത്തില്‍, ഇനി അന്വേഷണം എൻഐഎയ്ക്ക്

പ്രതികളായ റമീസും ജലാലും സന്ദീപും അംജത് അലിയും ചേര്‍ന്നാണ് പണം സമാഹരിച്ചത്. ഈ തുകയ്ക്കാണ് സ്വര്‍ണം ദുബായില്‍ നിന്ന് എത്തിച്ചത്. മൂവാറ്റുപുഴ സ്വദേശി ജലാലാണ് ജ്വല്ലറികള്‍ക്ക് സ്വര്‍ണം വില്‍ക്കാന്‍ കരാറുണ്ടിക്കിയത്. ഏഴ് ലക്ഷം രൂപയാണ് സരിത്തിനും സ്വപ്നക്കുമായി കമ്മീഷനായി നിശ്ചയിച്ചിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button