CinemaMollywoodNewsEntertainment

നിന്നെ പോലുള്ള ഫിലിം മേക്കേഴ്‌സിനെ ഇമ്പ്രസ്സ് ചെയ്യാൻ , എന്നാലല്ലേ എനിക്കും അർണോൾഡ് സ്വഷ്നെഗറിനുമൊക്കെ ഫീൽഡിൽ പിടിച്ചു നിക്കാൻ പറ്റു – സംവിധായകനോട് നടൻ ടോവിനോയുടെ രസകരമായ മറുപടി ഇങ്ങനെ

ജിമ്മിൽ തന്റെ വർക്ക്ഔട്ടിനിടയിൽ പടുകൂറ്റൻ ടയറിന് മുകളിലൂടെ ഉയർന്ന് ചാടാൻ ശ്രമിക്കുമ്പോൾ മുഖം കുത്തി വീഴുന്നതാണ് വിഡിയോയുടെ ആദ്യ ഭാഗം

ലോക്ഡൗൺ കാലത്ത് ഫിറ്റ്നസ് വിഡിയോകളിലൂടെ പ്രേക്ഷകർക്കൊപ്പം സജീവമായി ഇടപഴകിയ താരമാണ് ടൊവീനോ തോമസ്. ജിമ്മിലെ നിമിഷങ്ങൾ ചിത്രങ്ങളായും വിഡിയോകളായും താരം ഇൻസ്റ്റഗ്രാം ഉൾപ്പടെയുള്ള സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാറുമുണ്ട്. അത്തരത്തിലൊരു വിഡിയോ ആണ് ഇപ്പോൾ വൈറലായി മാറുന്നത്.

ജിമ്മിൽ തന്റെ വർക്ക്ഔട്ടിനിടയിൽ പടുകൂറ്റൻ ടയറിന് മുകളിലൂടെ ഉയർന്ന് ചാടാൻ ശ്രമിക്കുമ്പോൾ മുഖം കുത്തി വീഴുന്നതാണ് വിഡിയോയുടെ ആദ്യ ഭാഗം. രണ്ടാം ഭാഗത്തിൽ എന്നാൽ വിജയകരമായി അതിനെ മറികടക്കുന്ന ടൊവിനോയെയും കാണാം. നിങ്ങൾ പിൻമാറുന്നത് വരെ തോറ്റുപോകില്ല എന്ന അടിക്കുറിപ്പോടെയാണ് താരത്തിന്റെ പോസ്റ്റ്.

പോസ്റ്റിനു താഴെ സംവിധായകനും തിരക്കഥാകൃത്തുമായ മുഹ്‌സിൻ പരാരി ആണ് രസകരമായ ഒരു കമന്റ് കമെന്റ് ഇങ്ങനെ
എന്താ അന്റെ ഉദ്ദേശം,
-വെറുതെ നിന്നെപോലുള്ള ഫിലിം മേക്കേഴ്‌സിനെ ഇമ്പ്രസ്സ് ചെയ്യാൻ ,എന്നാലല്ലേ എനിക്കും അർണോൾഡ് സ്വഷ്നെഗറിനുമൊക്കെ ഫീൽഡിൽ പിടിച്ചു നിക്കാൻ പറ്റു …
-കൊള്ളാമെടാ മോനെ നിനക്കുള്ള രണ്ടു ചാട്ട സീൻ ഇപ്പ തന്നെ എഴുതിയേക്കാം എന്നും സംവിധയകാൻ കുറിക്കുന്നു

മറ്റൊരു വിഡിയോയിൽ നിലത്തു കിടക്കുന്ന ജിം ട്രെയിയറിനു മുകളിലൂടെ പറന്നുപൊങ്ങുന്ന ടൊവീനോയെയും കാണാം.ധൈര്യം സമ്മതിച്ചിരിക്കുന്നു . അടുത്തത് പുള്ളിടെ തലയിൽ ആപ്പിൾ വെച്ച് അമ്പെയ്‌ത്ത് പ്രാക്ടീസ്.’എന്നാണ് ഈ വിഡിയോയ്ക്ക് ടൊവീനോയുടെ അടിക്കുറിപ്പ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button