KeralaLatest NewsNews

ക്വാ​റ​ന്‍​റീ​ന്‍ പൂ​ര്‍​ത്തി​യാ​കാ​തെ പു​റ​ത്തി​റ​ങ്ങി​യ യു​വാ​വി​ന് കോ​വി​ഡ് സ്ഥിരീകരിച്ചു: സമ്പർക്കം പുലർത്തിയത് ഇരുനൂറോളം പേരുമായി

മ​ഞ്ചേ​രി: ക്വാ​റ​ൻ​റീ​ൻ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കാ​തെ വീ​ടു​വി​ട്ടി​റി​ങ്ങി​യ യു​വാ​വി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. മഞ്ചേരി ന​ഗ​ര​സ​ഭ​യി​ലെ 41ാം വാ​ർ​ഡാ​യ പു​ളി​യ​ൻെ​താ​ടി​യി​ലെ 24കാ​ര​നാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇതോടെ സ​മ്പ​ർ​ക്കം പു​ല​ർ​ത്തി​യ ഇ​രു​നൂ​റോ​ളം പേരെ നിരീക്ഷണത്തിലാക്കി. ജൂ​ൺ 17നാ​ണ് ഇ​യാ​ൾ ദു​ബൈ​യി​ൽ​നി​ന്ന് നാ​ട്ടി​ലെ​ത്തി​യ​ത്. 14 ദി​വ​സം ക്വാ​റ​ൻ​റീ​ൻ പൂ​ർ​ത്തി​യാ​ക്കിയ ശേഷമാണ് വീട്ടിൽ നിന്ന് പുറത്തിറങ്ങിയത്. ല​ക്ഷ​ണ​ങ്ങ​ളൊ​ന്നും കാണിച്ചിരുന്നില്ല.

Read also: ഒരു നിയന്ത്രണവും പാലിക്കാതെ കടയിൽ ചെന്ന് സാധനങ്ങളോടൊപ്പം കൊറോണയും വാങ്ങി തിരിച്ചുവരുന്നു: ഓർമ്മപ്പെടുത്തലുമായി മുഖ്യമന്ത്രി

യു​വാ​വി​ന്റെ നി​ർ​ബ​ന്ധ​ത്തി​ന് വ​ഴ​ങ്ങി തന്നെയാണ് സ്രവപരിശോധന നടത്തിയത്. ഏ​ഴ് ദി​വ​സ​ത്തി​ന് ശേ​ഷം ഫ​ലം പോ​സി​റ്റീ​വാ​യി. ഇ​തി​നി​ട​യി​ൽ ഇ​യാ​ൾ തൊ​ട്ട​ടു​ത്ത വാ​ർ​ഡി​ലെ ക​ല്യാ​ണ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ക​യും ബ​ന്ധു​വീ​ടു​ക​ൾ സന്ദർശിക്കുകയും ചെയ്‌തു. സ​മ്പ​ർ​ക്കം പു​ല​ർ​ത്തി​യ​വ​രോ​ട്​ വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യാനാണ് ആരോഗ്യവകുപ്പ് നിർദേശം നൽകിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button