KeralaLatest NewsNews

ഫൈസല്‍ ഫരീദിന്റെ വീട് പൊളിയ്ക്കാനും പദ്ധതിയിട്ട് അന്വേഷണ സംഘം : രഹസ്യമായി ആശാരിയെ സ്ഥലത്ത് എത്തിച്ചു : ലോക്കല്‍ പൊലീസ് പോലും വിവരം അറിഞ്ഞില്ല

കയ്പമംഗലം : സ്വര്‍ണക്കടത്തു കേസിലെ മൂന്നാംപ്രതി ഫൈസലിന്റെ ഫരീദിന്റെ വീട് പൊളിയ്ക്കാനും അന്വേഷണ സംഘം പദ്ധതിയിട്ടതായി റിപ്പോര്‍ട്ട്. രഹസ്യമായി ആശാരിയെ സ്ഥലത്ത് എത്തിച്ചു. ചില നിര്‍ണായക രേഖകള്‍ കണ്ടെത്തുന്നതിനായി കയ്പമംഗലത്തെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ് നടത്തിയതു സര്‍വ സന്നാഹങ്ങളോടെയാണ്. വീടിന്റെ മുന്‍വാതില്‍ തുറക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പൊളിക്കാന്‍ ആശാരിയെ എത്തിച്ചിരുന്നു. തിരച്ചിലിനു സാക്ഷിയാകാന്‍ വില്ലേജ് ഓഫിസറെയും വിളിച്ചുവരുത്തി. വിശദ പരിശോധന നടത്തേണ്ടതിനാല്‍ കംപ്യൂട്ടറും ഹാര്‍ഡ് ഡിസ്‌കും അനുബന്ധ രേഖകളുമായി മാധ്യമപ്രവര്‍ത്തകര്‍ക്കു പിടികൊടുക്കാതെ അതിവേഗം മടങ്ങി.

Read Also : എന്‍ഐഎ അന്വേഷിയ്ക്കുന്ന സ്വര്‍ണകള്ളക്കടത്ത് കേസ് : അന്വേഷണത്തില്‍ വന്‍ വഴിത്തിരിവ് : ഗണ്‍മാന്‍ ജയഘോഷിനെ കോണ്‍സുലേറ്റില്‍ നിയമിച്ചത് ഡി ജി പി നേരിട്ട്

ലോക്കല്‍ പൊലീസിനെ വിവരമറിയിക്കാതിരുന്ന കസ്റ്റംസ് സംഘം വില്ലേജ് ഓഫിസര്‍ മരിയ ഗൊരേത്തി, അസിസ്റ്റന്റ് ഓഫിസര്‍ വി.എ.മുരുകന്‍ എന്നിവരോടു സ്ഥലത്തെത്താന്‍ നിര്‍ദേശിച്ചിരുന്നു. ഒന്നരവര്‍ഷമായി പൂട്ടിക്കിടന്ന വീടിന്റെ മുന്‍വാതില്‍ ബന്ധുവിനെ വിളിച്ചു വരുത്തി താക്കോലുപയോഗിച്ചാണു തുറന്നത്. ഉള്ളിലെ മുറികളും അലമാരകളും തുറക്കാന്‍ ആശാരിയുടെ സഹായം തേടി.

ആശാരിയെ കണ്ടെത്തിയതു പോലും അതീവരഹസ്യമായാണ്. താക്കോല്‍ ലഭിച്ചില്ലെങ്കില്‍ വീടിന്റെ മുന്‍വാതിലും പൊളിക്കാന്‍ തയ്യാറായിരുന്നു. നാലുമണിക്കൂറിനു ശേഷം അഞ്ചരയോടെയാണു പരിശോധന പൂര്‍ത്തിയാക്കി സംഘം പുറത്തിറങ്ങിയത്. കംപ്യൂട്ടറിനും ഫയലുകള്‍ക്കുമൊപ്പം കാര്‍ഡ് ബോര്‍ഡ് പെട്ടിയില്‍ ചില വസ്തുക്കളും സംഘം കൊണ്ടുപോയി. 20 വര്‍ഷത്തോളമായി ദുബായിലുള്ള ഫൈസല്‍ ഫരീദ് ഒന്നരവര്‍ഷം മുന്‍പാണ് നാട്ടില്‍ വന്നത്. പിന്നീട് വീട് പൂട്ടിയിട്ടിരിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button