CinemaNewsEntertainment

മാസ്സെന്ന് ആരാധകര്‍; നരച്ച താടിയുമായി പുതിയ ലുക്കില്‍ മോഹന്‍ലാല്‍

ഫോട്ടോ എന്തായാലും ആരാധകര്‍ ആഘോഷമാക്കുകയാണ്

ആരാധകര്‍ക്കായി തന്റെ പുതിയ ചിത്രം പങ്കുവെച്ചിരിക്കുകയാണ് മോഹന്‍ലാല്‍.
നരച്ച താടിയോടെയുള്ള ഫോട്ടോയാണ് അദ്ദേഹം ഷെയര്‍ ചെയ്‍തിരിക്കുന്നത്. ക്യാപ്ഷന്‍ ഒന്നും എഴുതിയിട്ടില്ല. ഒരു തൊപ്പി വെച്ചിട്ടുണ്ട്. ഫോട്ടോ എന്തായാലും ആരാധകര്‍ ആഘോഷമാക്കുകയാണ്.

തന്റെ അറുപതാം ജന്മദിനത്തില്‍ ആയിരുന്നു മുൻപ് താടിവെച്ചുള്ള ഫോട്ടോ മോഹന്‍ലാല്‍ ആദ്യമായി പുറത്തുവിട്ടത്.

അതേസമയം ദൃശ്യം രണ്ട് ആണ് മോഹന്‍ലാല്‍ ഉടന്‍ അഭിനയിക്കുന്ന ചിത്രം. ജീത്തു ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഓഗസ്റ്റില്‍ ചിത്രീകരണം തുടങ്ങാനാണ് ആലോചിച്ചിരിക്കുന്നത്.

ആശീര്‍വാദ് സിനിമാസിനു വേണ്ടി ആന്റണി തന്നെ നിര്‍മിക്കുന്ന ചിത്രം നിയന്ത്രിത സാഹചര്യത്തില്‍ ചിത്രീകരിച്ചു പൂര്‍ത്തിയാക്കുന്നൊരു ക്രൈം ത്രില്ലര്‍ ആണെന്നാണ് അണിയറക്കാര്‍ അറിയിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button