Latest NewsIndia

മഞ്ഞുരുകുന്നുവോ? ഫട്നവിസിനെ പുകഴ്ത്തി ശിവസേന

മികച്ച സംവിധാനമാണ് കൊറോണ പ്രതിരോധത്തിനായി സര്‍ക്കാര്‍ ആരോഗ്യവിഭാഗം ഒരുക്കിയിരിക്കുന്നത്.

മുംബൈ: ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസിനെ പ്രശംസിച്ച് ശിവസേന മുഖപത്രമായ സാമ്‌ന. പ്രതിപക്ഷ നേതാവെന്ന നിലയില്‍ ഫഡ്‌നാവിസിന്റെ പ്രവര്‍ത്തനങ്ങളെ മാതൃകാപരമെന്നാണ് സാമ്‌ന വിശേഷിപ്പിച്ചത്. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമാണെന്ന് കഴിഞ്ഞ ദിവസം ഫഡ്‌നാവിസ് പറഞ്ഞിരുന്നു. തനിക്ക് കൊറോണ പിടിപെട്ടാല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പോകാനാണ് താല്‍പ്പര്യം. മികച്ച സംവിധാനമാണ് കൊറോണ പ്രതിരോധത്തിനായി സര്‍ക്കാര്‍ ആരോഗ്യവിഭാഗം ഒരുക്കിയിരിക്കുന്നത്.

രോഗികളായവര്‍ ഏറെ ആശ്വാസത്തോടും ആത്മവിശ്വാ സത്തോടുമാണ് ആശുപത്രിയിലേക്ക് വരുന്നതും രോഗമുക്തരായി മടങ്ങുന്നതെന്നും ഫഡ്‌നാവിസ് അഭിപ്രായപ്പെട്ടിരുന്നു. കൊറോണയ്‌ക്കെതിരെയുള്ള പോരാട്ടം സര്‍ക്കാറിന്റേയും ജനങ്ങളുടേയും ആത്മവിശ്വാസം ഉണര്‍ത്തി. കൊറോണ ബാധിതരുടെ ഭീതി അകറ്റാനും ആരോഗ്യവകുപ്പിനായെന്നും ഫഡ്‌നാവിസ് പറഞ്ഞു.

സ്വര്‍ണ്ണക്കടത്ത് കേസ്; അന്വേഷണം സിനിമ മേഖലകളിലേക്കും, താരങ്ങളെ ഉപയോഗിച്ച് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചിരുന്നതായി സൂചന

ഫഡ്‌നാവിസ് സംസ്ഥാനസര്‍ക്കാറിനെ പ്രകീര്‍ത്തിച്ചതിനെതിരെ സാമൂഹ്യമാദ്ധ്യമങ്ങളില്‍ വന്ന ട്രോളുകളേയും സാമ്‌നാ വിമര്‍ശിച്ചു. മികച്ച പ്രതിപക്ഷ നേതാവെന്ന നിലയിലാണ് ഫഡ്‌നാവിസ് കാര്യങ്ങളില്‍ ഇടപെട്ടത്. സംസ്ഥാന സര്‍ക്കാറിന്റെ നല്ല പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചത് നല്ല മാതൃകയാണ്. സര്‍ക്കാറിന്റെ ജനസേവന പ്രവര്‍ത്തനങ്ങളില്‍ സഹായിക്കാന്‍ കാണിച്ച മനസ്സിനും സാമ്‌ന നന്ദി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button