Latest NewsNewsInternational

അതിര്‍ത്തിയില്‍ നിരന്തരം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്‍ : നിയന്ത്രണ രേഖയില്‍ ഇനി പ്രകോപനം ഉണ്ടാക്കരുതെന്ന് പാകിസ്ഥാന് കര്‍ശന താക്കീത് നല്‍കി ഇന്ത്യ

ന്യൂഡല്‍ഹി : ഇന്ത്യ-പാക് അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ നിരന്തരം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിയ്ക്കുന്നു. ഈ സാഹചര്യത്തില്‍ വെടിനിര്‍ത്തല്‍ കരാര്‍ലംഘനത്തില്‍ പാക് നയതന്ത്രപ്രതിനിധിയെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധമറിയിച്ചു. നിയന്ത്രണരേഖയില്‍ പാക് പ്രകോപനത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് ഇന്ത്യ പ്രതിഷേധമറിയിച്ചത്. പാക് നയതന്ത്ര കാര്യാലയത്തിലെ ചാര്‍ജ് ഡി അഫയേഴ്സിനെ വിളിച്ചുവരുത്തിയാണ് പ്രതിഷേധമറിയിച്ചത്.

Read Also : ചൈനയ്ക്ക് വേണ്ടി ഇന്ത്യയില്‍ രഹസ്യ പ്രവര്‍ത്തനം : കേന്ദ്രം കയ്യോടെ പിടികൂടി … ചൈനീസ് ആപ്പുകള്‍ നിരോധിച്ചതിന് പിന്നാലെയാണ് ഇന്ത്യയുടെ അടുത്ത സുപ്രധാന നീക്കം

അതിര്‍ത്തില്‍ പാക് സൈന്യം സിവിലിയന്‍മാരെ മനപൂര്‍വം ലക്ഷ്യമിടുന്നതിനെ അപലപിച്ച വിദേശകാര്യമന്ത്രാലയം നിയന്ത്രണ രേഖയില്‍ ഇനി സംഘര്‍ഷാവസ്ഥ ഉണ്ടാക്കരുതെന്നും പാക്കിസ്ഥാന് മുന്നറിയിപ്പ് നല്‍കി. ഈ വര്‍ഷം മാത്രം 2711 ലധികം തവണയാണ് പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. പാക് പ്രകോപനത്തില്‍ 21 ഇന്ത്യക്കാര്‍ കൊല്ലപ്പെടുകയും 94 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നിയന്ത്രണ രേഖയില്‍ സമാധാനം നിലനിര്‍ത്തുന്നതിനായി 2003 ലെ വെടിനിര്‍ത്തല്‍ കരാര്‍ പാലിക്കാന്‍ പാകിസ്ഥാനോട് ഇന്ത്യ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button