Latest NewsNewsInternational

ചൈനയെ കൂട്ടുപിടിച്ച് ഇന്ത്യക്കാരെ യുഎന്‍ ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള പാകിസ്താന്റെ നീക്കം ; തിരിച്ചടി നല്‍കി അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ; നാണം കെട്ട് ചൈനയും പാക്കിസ്താനും

ന്യൂഡല്‍ഹി : ചൈനയെ കൂട്ടുപിടിച്ച് ഇന്ത്യക്കാരെ യുഎന്‍ ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള പാകിസ്താന്റെ നീക്കത്തിന് അമേരിക്കയുടേയും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളുടേയും ഇടപെടല്‍ മൂലം യു എന്‍ രക്ഷാ സമിതിയില്‍ തിരിച്ചടി. ഇന്ത്യക്കാര്‍ക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് തെളിവുകള്‍ പോലും ഹാജരാക്കാനില്ലാതെ പാകിസ്താന്‍ നാണംകെടുകയും ചെയ്തു. പാകിസ്താന്‍ കഴിഞ്ഞ കുറച്ച് നാളുകളായി ഇന്ത്യക്കാരായ നാലുപേര്‍ക്കെതിരെയാണ് ഭീകരബന്ധ ആരോപണം ഉന്നയിച്ചിരുന്നത്.

ജെയ്‌ഷെ മുഹമ്മദ് ഭീകരന്‍ മസൂദ് അസറിനെ യുഎന്‍ ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് ഇന്ത്യക്കാരായ അംഗാര അപ്പാജി, ഗോബിന്ദ് പട്‌നായിക്ക്, അജോയ് മിസ്ത്രി, വേണുമാധവ് ദോങ്ഗ്ര എന്നിവരെ യുഎന്നിന്റെ ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് പാകിസ്താന്‍ ആവശ്യം ഉന്നയിച്ചത്. പാകിസ്താനിലെ ഭീകര സംഘടനകളെ ഇവര്‍ സഹായിക്കുന്നുണ്ടെന്നാണ് പാക് സര്‍ക്കാര്‍ ആരോപിച്ചത്.

പാകിസ്താനില്‍ ഐഎസ് ആക്രമണം നടത്താന്‍ ഇവര്‍ സഹായം ചെയ്യുന്നുണ്ടെന്നും തെഹരിക് ഇ താലിബാന് സഹായം നല്‍കി പാക് സര്‍ക്കാരിനെതിരെ യുദ്ധം ചെയ്യാന്‍ പിന്തുണ നല്‍കുന്നുവെന്നും പാക്കിസ്ഥാന്‍ ആരോപിച്ചു. എന്നാല്‍ ഇത് സംബന്ധിച്ച് യാതൊരു തെളിവുകളും നല്‍കാന്‍ പാകിസ്താന് ഇതുവരെ കഴിഞ്ഞില്ല എന്നത് യു എന്‍ രക്ഷാ സമിതിയില്‍ പാക് സര്‍ക്കാറിന് വലിയ തിരിച്ചടിയാണ് നല്‍കിയത്. കഴിഞ്ഞ മാസം വേണുമാധവിനെതിരേയും ഇക്കുറി അജോയ് മിസ്ത്രിക്കെതിരേയുമാണ് പാകിസ്താന്‍ ആരോപണം ഉന്നയിച്ചത്. എന്നാല്‍ രണ്ടും രക്ഷാസമിതിയില്‍ പരാജയപ്പെടുകയായിരുന്നു.

തുടര്‍ച്ചയായി ശ്രമങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ ആണ് ചൈനയെക്കൂടി പാകിസ്താന്‍ കൂട്ടു പിടിച്ചത്. എന്നാല്‍ ഇന്ത്യക്കൊപ്പം അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളായ ഇംഗ്ലണ്ടും ഫ്രാന്‍സും ജര്‍മ്മനിയും ബെല്‍ജിയവും നിന്ന് ഈ നീക്കം പരാജയപ്പെടുത്തുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button