Latest NewsIndia

തമിഴ്നാട്ടില്‍ കറുപ്പര്‍ കൂട്ടത്തിനെതിരെ പ്രതിഷേധം കനക്കുന്നു : പ്രതികരണവുമായി കമല്‍ഹാസന്‍, രാഘവ ലോറന്‍സ് തുടങ്ങിയവര്‍

സ്കന്ദ ഷഷ്ടി കവചത്തെ മോശമായി ചിത്രീകരിച്ചു കൊണ്ടുള്ള കറുപ്പര്‍ കൂട്ടമെന്ന നിരീശ്വരവാദികളുടെ യൂട്യൂബ് ചാനലിനെതിരെ സിനിമാ മേഖലയിലെ പ്രമുഖര്‍ രംഗത്ത്.

ചെന്നൈ : കറുപ്പര്‍ കൂട്ടത്തിനെതിരെ തമിഴ്നാട്ടില്‍ പ്രതിഷേധം കനക്കുന്നു. ശബരിമല നാമജപ പ്രതിഷേധത്തിന് തുല്യമായ പ്രതിഷേധങ്ങളാണ് തമിഴ്‌നാട്ടിൽ അരങ്ങേറുന്നത്. സ്കന്ദ ഷഷ്ടി കവചത്തെ മോശമായി ചിത്രീകരിച്ചു കൊണ്ടുള്ള കറുപ്പര്‍ കൂട്ടമെന്ന നിരീശ്വരവാദികളുടെ യൂട്യൂബ് ചാനലിനെതിരെ സിനിമാ മേഖലയിലെ പ്രമുഖര്‍ രംഗത്ത്.

പ്രശസ്ത നടി കസ്തൂരിയും സംവിധായകന്‍ ഗൗരവവും ഉള്‍പ്പെടെ ചലച്ചിത്ര രംഗത്തെ നിരവധി പേരാണ് കറുപ്പര്‍ കൂട്ടത്തിനെതിരെ കടുത്ത പ്രതിഷേധവുമായി മുന്നോട്ടു വന്നിരിക്കുന്നത്. വംശീയവല്‍ക്കരിച്ചു കൊണ്ടും മതത്തെ തിരഞ്ഞു പിടിച്ച്‌ ആക്രമിച്ചു കൊണ്ടുമുള്ള പ്രവര്‍ത്തികളെ തള്ളിപ്പറയുന്നുവെന്ന് കമലഹാസന്‍ പറഞ്ഞപ്പോള്‍, ചെറുപ്പകാലം മുതല്‍ കേട്ടു വളരുന്ന കീര്‍ത്തനത്തെയും മതവികാരത്തെയും വ്രണപ്പെടുത്തുന്നത് ക്ഷമിക്കാന്‍ സാധിക്കില്ലെന്ന് രാഘവ ലോറന്‍സും വ്യക്തമാക്കിയിരുന്നു.

സ്വ‌ര്‍ണക്കടത്ത് കേസ്, അന്വേഷണം എമിറേറ്റ്സ് ജീവനക്കാരിലേക്കും

ചാനലിന്റെ പേരെടുത്തു പറയാന്‍ പോലും ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.നിരീശ്വരവാദം എന്ന പേരില്‍ ഒരു മതത്തെ അപമാനിച്ച വിഡ്ഢികള്‍ ആരായാലും ശിക്ഷിക്കപ്പെടണമെന്നു പ്രഖ്യാപിച്ച്‌ നടന്‍ പ്രസന്നയും മുന്നിട്ടിറങ്ങിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button