CinemaMollywoodLatest News

ബലാത്സംഗ സീനുള്ള സിനിമകളിൽ ദയവു ചെയ്തു വിളിക്കരുത് അതിനോട് പൊരുത്തപ്പെടാൻ എനിക്ക് പറ്റില്ല – ബാബു ആന്‍റണി

ഒരു സമയത്ത് വില്ലന്‍ വേഷങ്ങളില്‍ തിളങ്ങിനിന്ന താരമായിരുന്ന ബാബു ആന്‍റണി.

ഒരു ഇടവേളയ്ക്കുശേഷം പവര്‍ സ്റ്റാര്‍ എന്ന ചിത്രത്തിലൂടെ ബാബു ആന്‍റണി തിരിച്ചെത്തുകയാണ്. നായികയില്ല, ഇനി ഇടി മാത്രമാണ് എന്നാണ് ചിത്രത്തെക്കുറിച്ച്‌ ബാബു ആന്‍റണി പറഞ്ഞത്. ഒരു സമയത്ത് വില്ലന്‍ വേഷങ്ങളില്‍ തിളങ്ങിനിന്ന താരമായിരുന്ന ബാബു ആന്‍റണി. അന്നത്തെ കാലത്ത് സിനിമകളില്‍ വില്ലന്മാര്‍ നായികമാരെ ബലാത്സംഗം ചെയ്യണം എന്നത് ഒരു ട്രെന്‍ഡ് ആയിരുന്നു. ആ ട്രെന്‍ഡ് മാറ്റിയത് താനാണെന്നാണ് ബാബു ആന്‍റണി പറയുന്നത്.

തന്നെ ഏതു ഭാഷയില്‍ നിന്നും വില്ലന്‍റെ വേഷം അഭിനയിക്കാന്‍ വിളിച്ചാലും ആദ്യം അവരോട് പറയും തനിക്ക് ബലാത്സംഗസീനുകളില്‍ അഭിനയിക്കുവാന്‍ പറ്റില്ലെന്ന്. വില്ലന്മാര്‍ സ്ത്രീകളെ ബലാത്സംഗം ചെയ്യണം എന്നത് അന്നൊരു ട്രെന്‍ഡ് ആയിരുന്നു. താനാണ് അതിനൊരു മാറ്റം കൊണ്ട് വന്നതെന്നും ബാബു ആന്‍റണി പറയുന്നു.

എന്തിനാണ് നായികന്മാരെ ബലാല്‍സംഗം ചെയ്യുന്നത് എന്ന് ചോദിച്ചപ്പോള്‍ പ്രേക്ഷകര്‍ക്ക് ഒരു ത്രില്ലാണ്‌ എന്നായിരുന്നു പലരും മറുപടി തന്നത്. എന്നാല്‍ അതെല്ലാം തെറ്റാണെന്നും നമ്മുടെ പ്രേക്ഷകര്‍ക്ക് അങ്ങനെയൊന്നും ഇല്ലെന്നും  ബാബു ആന്‍റണി പറയുന്നു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Post Your Comments


Back to top button