Latest NewsKeralaNews

ബാ​ല​ഭാ​സ്‌​ക​റിന്റെ മരണത്തിൽ അനുകൂലമൊഴി നൽകിയ ഡ്രൈ​വ​ർ​ക്ക് ഗ​ൾ​ഫി​ൽ ജോ​ലി ല​ഭി​ച്ച​തി​ൽ ദു​രൂ​ഹ​ത

തി​രു​വ​ന​ന്ത​പു​രം : വയലിനിസ്‌റ്റ്‌ ബാലഭാസ്‌കര്‍ വാഹനാപകടത്തില്‍ മരിച്ച സംഭവത്തിൽ അനുകൂലമൊഴി നൽകിയ കെ.​എ​സ്.​ആ​ർ.​ടി.​സി ഡ്രൈ​വ​ർ​ക്ക് ഗ​ൾ​ഫി​ൽ ജോ​ലി ല​ഭി​ച്ച​തി​ൽ ദു​രൂ​ഹ​ത. ഇ​യാ​ള്‍ക്ക് സ്വ​ര്‍ണ​ക്ക​ട​ത്ത് സം​ഘ​വു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന സം​ശ​യ​വു​മാ​യി ബാ​ല​ഭാ​സ്‌​ക​റിന്റെ ബ​ന്ധു​ക്ക​ള്‍ രംഗത്തെത്തിയിരിക്കുകയാണ്.

താ​ൽ​ക്കാ​ലി​ക ഡ്രൈ​വ​റാ​യി​രു​ന്ന സി. ​അ​ജി​യി​ലൂ​ടെ അ​പ​ക​ട മ​ര​ണ​ കേ​സിന്റെ ഗ​തി തി​രി​ച്ചു​വി​ടാ​നു​ള്ള ശ്ര​മ​മാ​യി​രു​ന്നു പ്ര​തി​ക​ളെ​ന്ന് സം​ശ​യി​ക്കു​ന്ന​വ​രു​ടെ ഭാ​ഗ​ത്തു​നി​ന്ന്​ ഉ​ണ്ടാ​യ​തെ​ന്ന് അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. അതേസമയം ബാ​ല​ഭാ​സ്‌​ക​റിന്റെ മാ​നേ​ജ​ര്‍മാ​ര്‍ ഉ​ള്‍പ്പെ​ട്ട സം​ഘ​ത്തെ സ്വ​ര്‍ണ​ക്ക​ട​ത്ത് കേ​സി​ല്‍ പി​ടി​കൂ​ടി​യി​രു​ന്നു. ഇ​തി​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ലെ താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​ര​നും ഉ​ണ്ടാ​യി​രു​ന്നു. അ​ന്ന് പി​ടി​യി​ലാ​യ​വ​ർ​ക്ക് ഇ​പ്പോ​ഴ​ത്തെ സ്വ​ര്‍ണ​ക്ക​ട​ത്ത് സം​ഘ​വു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന ആ​രോ​പ​ണം ശ​ക്ത​മാ​ണ്.

ബാലഭാസ്‌കര്‍ അ​പ​ക​ട​ത്തി​ൽ​പെ​ട്ട സ്ഥ​ല​ത്ത് ന​ട​ന്ന ഡി.​ജെ പാ​ര്‍ട്ടി​യി​ല്‍ നയതന്ത്ര സ്വര്‍ണക്കടത്തിലെ  പ്ര​തി സ​രി​ത്തിന്റെ സാ​ന്നി​ധ്യ​മു​ണ്ടാ​യി​രു​ന്നെ​ന്നാ​ണ് ക​ലാ​ഭ​വ​ന്‍ സോ​ബി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ല്‍. ഇ​വ​ര്‍ മ​നഃ​പൂ​ർ​വം കൊ​ണ്ടു​വ​ന്ന ഒ​രു സാ​ക്ഷി​യാ​ണ് അ​ജി​യെ​ന്നാ​ണ് ബാലഭാസ്‌കറിന്റെ വീട്ടു​കാ​ർ പറയുന്നത്. അ​തി​നു​ള്ള പ്ര​ത്യു​പ​കാ​ര​മാ​കാം ദു​ബൈ​യി​ലെ ജോ​ലി​യെ​ന്ന് അ​വ​ർ പ​റ​യു​ന്നു. എ​ന്നാ​ല്‍, എം​പാ​ന​ല്‍ ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ട്ട​ സമയത്ത്​ യു.​എ.​ഇ​യി​ലേ​ക്ക് ഡ്രൈ​വ​ര്‍മാ​രു​ടെ ഒ​രു റി​ക്രൂ​ട്ട്‌​മ​ന്റെ ന​ട​ന്നി​രു​ന്നു എന്നും അതിൽ പ​ങ്കെ​ടു​ത്ത ശേഷം ലഭിച്ച ജോ​ലിയാണെന്നാ​ണ് അ​ജി​യു​ടെ ബ​ന്ധു​ക്ക​ള്‍ പറയുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button