COVID 19KeralaLatest NewsNews

എക്‌സൈസ് ഉദ്യോഗസ്ഥനും കണ്ടക്ടര്‍ക്കും പോലീസുകാരനും കോവിഡ്; കൊച്ചിയിലും കൊല്ലത്തുമായി 30 പേർ നിരീക്ഷണത്തിൽ

കൊല്ലം : കൊച്ചിയിലും കൊല്ലത്തുമായി ഇന്ന് 3 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കൊച്ചിയില്‍ എക്‌സൈസ് ഉദ്യോഗസ്ഥനും കൊല്ലത്ത് കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്കും പോലീസുകാരനും കോവിഡ് സ്ഥിരീകരിച്ചു.

എറണാകുളം എക്‌സൈസ് റേഞ്ചിലെ നോര്‍ത്ത് ഡിവിഷന്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ചേരാനെല്ലൂരില്‍ എന്‍ഡിപിഎസ് കേസ് പ്രതിയുടെ ദേഹപരിശോധനക്ക് പോയിരുന്നു. പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സിഐ ക്വാറന്റീനില്‍ പോയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. സിഐക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ഓഫീസിലെ 15 ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തിലായി. ഇദ്ദേഹത്തിന്റെ കുടുംബവും നിരീക്ഷണത്തില്‍ പ്രവേശിച്ചു.

കൊല്ലത്ത് ചടയമംഗലം ഡിപ്പോയിലെ നിലമേല്‍ സ്വദേശിയായ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 18-ാം തീയതിയാണ് അവസാനമായി ഡിപ്പോയില്‍ എത്തിയത്. പിന്നീട് രോഗലക്ഷണങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്നാണ് പരിശോധന നടത്തുകയും കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തത്. കണ്ടക്ടര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചടയമംഗലം ഡിപ്പോ അടച്ചു. നിലമേല്‍ പ്രദേശം കണ്ടയ്ന്‍മെന്റ് സോണ്‍ ആയി പ്രഖ്യാപിച്ചിട്ടുണ്ട്. ഇദ്ദേഹവുമായി പ്രാഥമിക സമ്പര്‍ക്കത്തില്‍ ഉണ്ടായിരുന്ന 15 സഹപ്രവര്‍ത്തകരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

ആര്യങ്കാവ് ചെക്‌പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇരവിപുരം സ്വദേശിയാണ്. തുടർന്ന് ആര്യങ്കാവ് ചെക്‌പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരെ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button