COVID 19KeralaLatest NewsNews

ഭക്തരുടെ ക്ഷേത്രപ്രവേശനവും ആറന്‍മുള വള്ളസദ്യയും : തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ പുതിയ അറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഭക്തരുടെ ക്ഷേത്രപ്രവേശനവും ആറന്‍മുള വള്ളസദ്യയും സംബന്ധിച്ച് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ പുതിയ അറിയിപ്പ്. ക്ഷേത്രങ്ങളില്‍ ഭക്തജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കുന്നില്ല. ഇത് ഭക്തര്‍ക്കിടയില്‍ വലിയതോതില്‍ മാനസിക പ്രയാസം ഉണ്ടാക്കുന്നു എന്ന വസ്തുത തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് മനസ്സിലാക്കുന്നു.

Read Also : കോവിഡ് അതീവ ഗുരുതരം : ആലുവയില്‍ ഇന്ന് മുതല്‍ കര്‍ഫ്യൂ

ഈ സാഹചര്യത്തില്‍ ബോര്‍ഡിന്റെ ക്ഷേത്രങ്ങളില്‍ നടതുറന്നിരിക്കുന്ന സമയത്ത് ഭക്തര്‍ക്ക് നാലമ്പലത്തിന് പുറത്ത് നിന്ന് ദര്‍ശനം നടത്താവുന്നതാണെന്ന് ബോര്‍ഡ് യോഗം തീരുമാനിച്ചതായി ദേവസ്വംബോര്‍ഡ് പ്രസിഡന്റ് അഡ്വ.എന്‍ വാസു വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

ഭക്തര്‍ അഞ്ചു പേരില്‍ കൂടാതെയും കോവിഡ് 19 പ്രതിരോധ മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചും ആണ് ദര്‍ശനം നടത്താനായി ക്ഷേത്രങ്ങളില്‍ എത്തിച്ചേരേണ്ടതെന്നും ബോര്‍ഡ് യോഗത്തില്‍ തീരുമാനമായി. ഇതിനൊടൊപ്പം ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്ക് വഴിപാട് നടത്തുന്നതിനുള്ള സൗകര്യവും ഏര്‍പ്പെടുത്താന്‍ ബോര്‍ഡ് ഉത്തരവിട്ടു.

വഴിപാട് പ്രസാദം ക്ഷേത്രത്തിന് പുറത്ത് ഒരു പ്രത്യേക കൗണ്ടര്‍ വഴി ആയിരിക്കും ഭക്തര്‍ക്ക് ലഭ്യമാക്കുക. കണ്ടെയിന്‍മെന്റ് സോണ്‍, റെഡ് സോണ്‍, ട്രിപ്പിള്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടുള്ള സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ ബോര്‍ഡ് ഉത്തരവ് ബാധകമായിരിക്കില്ലെന്നും പ്രസിഡന്റ് അഡ്വ. എന്‍ വാസു പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button