KeralaLatest NewsNews

ഐഎഎസ് ഉദ്യോഗസ്ഥർക്ക് ക്ലാസെടുത്ത് കെ.കെ ശൈലജ ടീച്ചർ

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥർക്ക് ക്ലാസെടുത്ത് ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചർ.2018 ഐ എ എസ് ബാച്ചിലെ ഓഫീസര്‍മാരുടെ ഫേസ് 2 ട്രയിനിംഗ് പ്രോഗ്രാമില്‍ പ്രത്യേക ക്ഷണിതാവായാണ് മന്ത്രി ക്ലാസ് എടുത്തത്. മസൂറിയിലെ ലാല്‍ ബഹദൂര്‍ ശാസ്ത്രി നാഷണല്‍ അക്കാദമി ഓഫ് അഡ്മിനിസ്ട്രേഷനാണ് പരിപാടി സംഘടിപ്പിച്ചത്. ഐ എ എസ് നേടി ജോലിയില്‍ പ്രവേശിച്ച 180 ഓളം പേരാണ് ഓൺലൈൻ ക്ലാസില്‍ പങ്കെടുത്തത്.

Read also: സെക്രട്ടറിയേറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ ഹാജരാക്കാൻ ആവശ്യപ്പെട്ട് എന്‍ഐഎ

‘കോവിഡ് പ്രതിരോധത്തിന്റെ സമൂഹ പങ്കാളിത്തം’ എന്ന വിഷയത്തെ ആസ്പദമാക്കി ആയിരുന്നു ക്ലാസ്. സംസ്ഥാനം സ്വീകരിച്ച കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആയിരുന്നു പ്രധാനമായും ക്ലാസില്‍ ടീച്ചര്‍ അവതരിപ്പിച്ചത്. വിഷയവുമായി ബന്ധപ്പെട്ടുള്ള സംശയങ്ങള്‍ക്ക് മന്ത്രി മറുപടി നല്‍കി. പവര്‍ പോയിന്റ് പ്രസന്റേഷനോടെ ആയിരുന്നു മന്ത്രി ക്ലാസെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button