Latest NewsIndia

ചരിത്ര തീരുമാനം: ലഡാക്കില്‍ കേന്ദ്ര സര്‍വകലാശാല സ്ഥാപിക്കാന്‍ അനുമതി നല്‍കി പ്രധാനമന്ത്രി

എന്‍ജിനിയറിങ്, മെഡിക്കല്‍ കോഴ്‌സുകള്‍ ഒഴികെ ആര്‍ട്‌സ്, സയന്‍സ് തുടങ്ങിയ എല്ലാ കോഴ്സുകളുമുണ്ടാകും. ബുദ്ധിസ പഠന കേന്ദ്രവുമുണ്ടാകും.

ന്യൂഡല്‍ഹി: ലഡാക്കില്‍ കേന്ദ്ര സര്‍വ്വകലാശാല സ്ഥാപിക്കാന്‍ തീരുമാനിച്ച്‌ കേന്ദ്രം. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇക്കാര്യത്തെ സംബന്ധിച്ച്‌ തീരുമാനമായത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ, വിദേശ്യകാര്യമന്ത്രി എസ് ജയശങ്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

ലഡാക്കിനെ കേന്ദ്ര ഭരണ പ്രദേശമായി പ്രഖ്യാപിച്ച്‌ ഒരു വര്‍ഷം തികയുന്ന വേളയിലാണ് ലഡാക്കില്‍ ആദ്യ കേന്ദ്ര സര്‍വകലാശാല സ്ഥാപിക്കാന്‍ പ്രധാനമന്ത്രി മോദി അനുമതി നല്‍കിയത്. എന്‍ജിനിയറിങ്, മെഡിക്കല്‍ കോഴ്‌സുകള്‍ ഒഴികെ ആര്‍ട്‌സ്, സയന്‍സ് തുടങ്ങിയ എല്ലാ കോഴ്സുകളുമുണ്ടാകും. ബുദ്ധിസ പഠന കേന്ദ്രവുമുണ്ടാകും.

അഫ്ഗാനി ഹിന്ദുക്കള്‍ക്കും സിക്കുകാര്‍ക്കും അഭയം കൊടുക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തിനു പ്രശംസയുമായി യു.എസ് കോണ്‍ഗ്രസ്

കേന്ദ്ര ഭരണ പ്രദേശമായ ലഡാക്ക്, ജമ്മു കശ്മീര്‍ എന്നിവിടങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തിലാണ് സര്‍വകലാശാല സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്തത്.

ഉന്നത വിദ്യാഭ്യാസത്തിനായി ലഡാക്കിലെ ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ മറ്റുനാടുകളിലേക്ക് സഞ്ചരിക്കാന്‍ നിര്‍ബന്ധിതരായ പശ്ചാത്തലത്തിലാണ് കേന്ദ്രം പുതിയ സര്‍വകലാശാലയ്ക്ക് അനുമതി നല്‍കിയതെന്ന് കേന്ദ്ര സര്‍ക്കാരിനോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button