COVID 19KeralaNews

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം : ഇന്ന് മാത്രം മരണം അഞ്ച്

കൊച്ചി: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. ആലുവ എടത്തല സ്വദേശിയായ ബൈഹഖി (59) ആണ് കൊവിഡ് ബാധിച്ച് മരിച്ചത്. ആലുവ കോളനിപ്പടി കാഞ്ഞിരത്തിങ്കല്‍ അബ്ദുല്‍ കാദര്‍ഭായിയുടെ മകനായ ബൈഹഖി ആലുവ പമ്പ് ജംഗ്ഷനിലെ വ്യാപാരിയാണ്. ഇതോടെ ഇന്ന് മാത്രം അഞ്ച് കൊവിഡ് മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Read Also :  സംസ്ഥാനത്ത് ഇന്ന് 885 പേർക്ക് കോവിഡ് -19 സ്ഥിരീകരിച്ചു, 968 പേർക്ക് രോഗമുക്തി

കണ്ണൂര്‍ കിഴക്കെകതിരൂരില്‍ നിരീക്ഷണത്തിലിരിക്കെ കുഴഞ്ഞ് വീണ് മരിച്ചയാള്‍ക്ക് കൊവിഡ് ബാധിച്ചിരുന്നെന്ന് ഇന്ന് സ്ഥിരീകരണം വന്നിരുന്നു. യുവചേതന ക്ലബ്ബിന് സമീപത്തെ മറിയാസില്‍ മുഹമ്മദിനാണ് (63) മരണശേഷം കൊവിഡ് സ്ഥിരീകരിച്ചത്.

ചെങ്ങന്നൂരില്‍ ഇന്നലെ മരിച്ച തെങ്കാശി സ്വദേശി ബിനൂരിക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചിരുന്നു. ചെങ്ങന്നൂര്‍ നഗരത്തില്‍ കുടനിര്‍മ്മാണം നടത്തിവരുകയായിരുന്നു ബിനൂരി. ശ്വാസതടസം അനുഭവപ്പെട്ട ബിനൂരിയെ ആദ്യം ചെങ്ങന്നൂരിലെ ജില്ല ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഇവിടെ നിന്ന് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്.

ഇന്നലെ മരിച്ച മുഹമ്മദ് കോയക്കും ആനി ആന്റണിക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
കോഴിക്കോട് ക്വാറന്റീനില്‍ കഴിയവേയാണ് പന്നിയങ്കര സ്വദേശി മുഹമ്മദ് കോയ മരിച്ചത്. എറണാകുളത്തെ കൊവിഡ് ക്ലോസ്ഡ് ക്ലസ്റ്ററായ കരുണാലയത്തിലെ അന്തേവാസിയായിരുന്നു മരിച്ച ആനി ആന്റണി. കിടപ്പ് രോഗിയായിരുന്ന ആനി കടുത്ത പ്രമേഹ ബാധിതയായിരുന്നു. മൂന്ന് കന്യാസ്ത്രീകള്‍ക്ക് കൊവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്നാണ് കരുണാലയം കൊവിഡ് ക്ലോസ് ക്ലസ്റ്ററാക്കിയത്. കരുണാലയത്തിലെ 140 പേരില്‍ 43 പേര്‍ക്ക് കോവിഡ് പോസിറ്റീവായെന്നാണ് കണക്കുകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button