KeralaNewsIndia

കോ​വി​ഡ് സെ​ന്‍റ​റി​ല്‍ പ​തി​നാ​ലു​കാ​രി പീ​ഡ​ന​ത്തി​നി​ര​യാ​യ കേ​സി​ല്‍ ശ​ക്ത​മാ​യ ന​ട​പ​ടി എടുക്കുമെന്ന് അ​ര​വി​ന്ദ് കേ​ജ്​രി​വാ​ള്‍

ന്യൂ​ഡ​ല്‍​ഹി: കോവിഡ് സെ​ന്‍റ​റി​ല്‍ പ​തി​നാ​ലു​കാ​രി പീ​ഡ​ന​ത്തി​നി​ര​യാ​യ കേ​സി​ല്‍ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ്​രി​വാ​ള്‍. സം​ഭ​വം നി​ര്‍​ഭാ​ഗ്യ​ക​ര​മാ​ണെന്നും കേ​സ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും അദ്ദേഹം വ്യക്തമാക്കി. ഡ​ല്‍​ഹി ഛത്ത​ര്‍​പു​രി​ലെ സ​ര്‍​ദാ​ര്‍ പ​ട്ടേ​ല്‍ കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റി​ലാ​ണ് സം​ഭ​വം നടന്നത്. കോ​വി​ഡ് പോ​സി​റ്റീ​വാ​യ​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് പെ​ണ്‍​കു​ട്ടി​യെ​യും കു​ടും​ബ​ത്തെ​യും ചി​കി​ത്സ​യ്ക്കാ​യി സ​ര്‍​ദാ​ര്‍ പ​ട്ടേ​ല്‍ കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റി​ലെ​ത്തി​ച്ച​ത്. ജൂ​ലൈ 15ന് രാത്രി ശൗ​ചാ​ല​യ​ത്തി​ലേക്ക് പോയപ്പോൾ പത്തൊൻപതുകാരൻ പീഡിപ്പിക്കുകയായിരുന്നു.

Read also: കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ഒന്നരവയസുകാരിയെ പാമ്പ് കടിച്ചു: ആശുപത്രിയില്‍ എത്തിച്ച്‌ രക്ഷിച്ചത് അയൽവാസി: കുഞ്ഞിന് കോവിഡ് സ്ഥിരീകരിച്ചതോടെ യുവാവ് ക്വാറന്റീനില്‍

പ​ത്തൊ​മ്പ​തു​കാ​ര​ന്‍ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച​പ്പോ​ള്‍ സ്ഥ​ല​ത്തേ​ക്ക് ആ​രും വ​രു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പു വ​രു​ത്തു​ന്ന​തി​നാ​യി കൂ​ട്ടാ​ളി​യെ കാ​വ​ല്‍ നി​ര്‍​ത്തു​ക​യും ചെ​യ്തു. ഇ​തി​നി​ടെ ഇ​യാ​ള്‍ സം​ഭ​വം മൊ​ബൈ​ല്‍ ഫോ​ണി​ല്‍ പ​ക​ര്‍​ത്തി​യെ​ന്നും പോ​ലീ​സ് വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button