Latest NewsIndia

ഇന്ത്യൻ സൈന്യം ആർഎസ്എസിന്റെ ചട്ടുകമെന്നു പ്രചരിപ്പിച്ചു, കാമ്പസ് ഫ്രണ്ട് നേതാവിനെതിരെ കേസെടുത്തു

പലസ്തീനിലേതിന് സമാനമായാണ് കശ്മീരില്‍ മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെടുന്നതെന്നും ഇത് അനുവദിക്കാന്‍ കഴിയില്ലെന്നും ഇയാള്‍ ട്വീറ്റ് ചെയ്തിരുന്നു.

ഡല്‍ഹി: ഇന്ത്യന്‍ സൈന്യത്തിനും ആര്‍ എസ് എസിനുമെതിരെ അപകീര്‍ത്തികരമായ വര്‍ഗ്ഗീയ പ്രചാരണം നടത്തിയതിന് ക്യാമ്പസ് ഫ്രണ്ട് പ്രസിഡന്റ് സാജിദ് ബിന്‍ സയീദിനെതിരെ ഡല്‍ഹി പൊലീസ് കേസെടുത്തു. കേന്ദ്രസര്‍ക്കാര്‍ കശ്മീരില്‍ വംശീയ ഉന്മൂലനം നടത്തുകയാണെന്ന് ജൂലൈ 12ന് സാജിദ് അഭിപ്രായപ്പെട്ടിരുന്നു. പലസ്തീനിലേതിന് സമാനമായാണ് കശ്മീരില്‍ മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെടുന്നതെന്നും ഇത് അനുവദിക്കാന്‍ കഴിയില്ലെന്നും ഇയാള്‍ ട്വീറ്റ് ചെയ്തിരുന്നു.

ഇവ ശ്രദ്ധയില്‍ പെട്ടതോടെയാണ് ഇയാള്‍ക്കെതിരെ കേസെടുക്കാന്‍ ഡല്‍ഹി പൊലീ തീരുമാനിച്ചത്. ആര്‍ എസ് എസ് ആവിഷ്കരിച്ച വംശഹത്യാ സിദ്ധാന്തം കശ്മീരില്‍ നടപ്പിലാക്കാന്‍ കൂട്ടു നില്‍ക്കുകയാണ് ഇന്ത്യന്‍ സൈന്യമെന്നും സ്വയം നിര്‍ണ്ണയാധികാരം കശ്മീരികളുടെ അവകാശമാണെന്നും സാജിദ് ട്വിറ്ററില്‍ അഭിപ്രായപ്പെട്ടു. വിഷയത്തില്‍ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും ഇയാള്‍ ആവശ്യപ്പെട്ടിരുന്നു.

അതേസമയം ജവഹര്‍ലാല്‍ നെഹ്‌റു യുനിവേഴ്‌സിറ്റി മുന്‍ പിഎച്ഡി സ്‌കോളര്‍ ഷര്‍ജീല്‍ ഇമാമിനെതിരേ യു എ പി എ ചുമത്തി പട്യാല ഹൈക്കോടതിയില്‍ ഡല്‍ഹി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ജാമിയ മില്ലിയ, അലിഗഡ് യുണിവേഴ്‌സിറ്റികളില്‍ സി എ എക്കും എന്‍ ആര്‍ സിക്കുമെതിരേ പ്രകോപനപരമായ പ്രസംഗം നടത്തിയെന്നാരോപിച്ചാണ് അദ്ദേഹത്തിനെതിരേ യു എ പി എ ചുമത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button