KeralaLatest NewsNews

പ്രമുഖ സ്വര്‍ണമൊത്ത വില്‍പ്പന കേന്ദ്രത്തില്‍ റെയ്ഡ് : കണക്കില്‍പ്പെടാത്ത സ്വര്‍ണം : ജ്വല്ലറിയ്ക്ക് ഒരു കോടി പിഴ

കോഴിക്കോട്: പ്രമുഖ സ്വര്‍ണമൊത്ത വില്‍പ്പന കേന്ദ്രത്തില്‍ റെയ്ഡ് . കണക്കില്‍പ്പെടാത്ത സ്വര്‍ണം കണ്ടെത്തിയ ജ്വല്ലറിയ്ക്ക് ഒരു കോടി പിഴ . കോഴിക്കോട് നഗരത്തിലെ ജാഫര്‍ ഖാന്‍ കോളനി റോഡിലെ ഷാ ഗോള്‍ഡിലാണ് റെയ്ഡ് നടത്തിയത്. കേരളത്തിലുടനീളം സ്വര്‍ണാഭരണങ്ങള്‍ മൊത്ത വില്‍പ്പന നടത്തിവന്നിരുന്ന സ്ഥാപനത്തിലായിരുന്നു പരിശോധന. നികുതിയും പിഴയുമായാണ് ഒരു കോടിയോളം രൂപ ഈടാക്കിയത്.. ജിഎസ്ടി ഇന്റലിജന്‍സ് പരിശോധനയില്‍ മുപ്പത് കോടിയുടെ കണക്കില്‍പ്പെടാത്ത വില്‍പ്പന കണ്ടെത്തി. നികുതിയും പിഴയുമായാണ് ഒരു കോടിയോളം രൂപ ഈടാക്കിയത്.

Read Also : സ്വര്‍ണക്കടത്ത് കേസിലെ സൂത്രധാരനായ കെ.ടി റമീസ് രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നതിന്റെ തെളിവുകള്‍ എന്‍ഐഎ ക്ക് : പല ദിവസങ്ങളായി അവര്‍ ഒത്തുകൂടി : സ്വര്‍ണക്കടത്തിലൂടെ ഒഴുകുന്ന കോടികള്‍ ഭീകരവാദപ്രവര്‍ത്തനങ്ങള്‍ക്കെന്ന് സൂചന

പരിശോധനയില്‍ സംസ്ഥാന ജിഎസ്ടി വകുപ്പ് ജോയിന്റ് കമ്മീഷണര്‍ ഇന്റലിജന്‍സ് ഫിറോസ് കാട്ടില്‍, ഡെപ്യൂട്ടി കമീഷണര്‍ ഇന്റലിജന്‍സ് എ. ദിനേശ്കുമാര്‍, ഡെപ്യൂട്ടി കമ്മീഷണര്‍ ഐ.ബി. വിജയകുമാര്‍, അസിസ്റ്റന്റ് കമ്മീഷണര്‍ ദിനേശ് കുമാര്‍ ബി, അസിസ്റ്റന്റ് സ്റ്റേറ്റ് ടാക്സ് ഓഫീസര്‍മാരായ ജീജ, ഷിജോയ് ജെയിംസ്, ശോഭിഷ് രാഗിത്, ശശിധരന്‍ ഇല്ലത്ത്, ബിജു, ശിവദാസന്‍, ശ്രീഗേഷ്, രാജേഷ് തോമസ്, ഡ്രൈവര്‍മാരായ രാഗേഷ്, ജ്യോതിഷ് എന്നിവര്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button