CinemaLatest NewsNews

പ്രഭാസ് ചിത്രം സാഹോയില്‍ നായകൻ , തമന്ന കാമുകി , ലാവണ്യ ത്രിപാഠിയെ വിവാഹം ചെയ്തു,മൂന്ന് തവണ ​ഗര്‍ഭിണിയായെന്നും വ്യാജ പ്രചാരണം നടത്തിയ യുവാവ് അറസ്റ്റിൽ

ശ്രീരാമോജു സുനിഷിതിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്

പ്രശസ്ത സിനിമാനടിമാർക്കെതിരെ വ്യാജ പ്രചാരണം നടത്തിയ യൂട്യൂബർ അറസ്റ്റിൽ.നടിമാരായ തമന്ന ഭാട്ടിയ, ലാവണ്യ ത്രിപാഠി എന്നിവര്‍ക്കെതിരേ വ്യാജ പ്രചരണം നടത്തിയത് . തെലുങ്ക് യുട്യൂബറായ ശ്രീരാമോജു സുനിഷിതിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ലാവണ്യയുടെ പരാതിയിലാണ് പൊലീസ് നടപടി.

തമന്ന തന്റെ കാമുകിയായിരുന്നു. ലാവണ്യ ത്രിപാഠിയെ താന്‍ വിവാഹം ചെയ്തു. എന്നാണ് ഇയാള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ അവകാശപ്പെട്ടത്. ലാവണ്യ മൂന്ന് തവണ ​ഗര്‍ഭിണിയായെന്നും അബോര്‍ഷന്‍ ചെയ്തുവെന്നും ഇയാള്‍ പറഞ്ഞു. ഇത് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ ലാവണ്യ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

സുജീത്ത് സംവിധാനം ചെയ്ത പ്രഭാസ് ചിത്രം സാഹോയില്‍ താനായിരുന്നു നായകന്‍ ആകേണ്ടിയിരുന്നത് എന്നും ഇയാള്‍ അവകാശപ്പെടുന്നു. എന്നാല്‍ പ്രഭാസ് സ്വാധീനം ഉപയോ​ഗിച്ച്‌ തന്റെ വേഷം തട്ടിയെടുത്തുവെന്നും ശ്രീരാമോജു ആരോപിച്ചു. പ്രഭാസിന് പുറമേ മഹേഷ് ബാബുവും തന്റെ സിനിമകള്‍ തട്ടിയെടുത്തുവെന്നും ഇയാള്‍ പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments


Back to top button