KeralaLatest NewsNews

കേരളത്തിലും കര്‍ണാടകത്തിലും ഗണ്യമായ എണ്ണം ഐ.എസ് ഭീകരര്‍ : ഐക്യരാഷ്ട്രസഭ റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ്

ന്യൂഡല്‍ഹി • കേരളത്തിലും കര്‍ണാടകത്തിലും ഗണ്യമായ അളവില്‍ ഐ.എസ്.ഐ.എസ് ഭീകരര്‍ ഉള്ളതായി ഭീകരവാദം സംബന്ധിച്ച യു.എന്‍ റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ അല്‍-ഖ്വയ്ദ (AQIS) എന്ന ഭീകരവാദ സംഘടന ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, മ്യാൻമർ മേഖലയിൽ ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നതായും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.

ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ അൽ-ക്വൊയ്ദ (എക്യുഐഎസ്) അഫ്ഗാനിസ്ഥാനിലെ നിമ്രൂസ്, ഹെൽമണ്ട്, കാണ്ഡഹാര്‍ പ്രവിശ്യകളിൽ നിന്ന് താലിബാന്റെ കുടക്കീഴിലാണ് പ്രവർത്തിക്കുന്നുവെന്ന് റിപ്പോര്‍ട്ട് പറയുന്നു.

ഗ്രൂപ്പിൽ ബംഗ്ലാദേശ്, ഇന്ത്യ, മ്യാൻമർ, പാകിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് 150 മുതൽ 200 വരെ അംഗങ്ങളുണ്ടെന്നാണ് റിപ്പോർട്ട്. അന്തരിച്ച അസിം ഉമറിന്റെ പിൻഗാമിയായ ഒസാമ മഹമൂദാണ് എക്യുഐഎസിന്റെ ഇപ്പോഴത്തെ നേതാവ് . മുൻ നേതാവിന്റെ മരണത്തിന് പ്രതികാരം ചെയ്യുന്നതിനായി ഈ പ്രദേശത്ത് പ്രതികാര നടപടികൾ എക്യുഐഎസ് ആസൂത്രണം ചെയ്യുന്നതായി റിപ്പോർട്ട് പറയുന്നു.

റിപ്പോർട്ട് അനുസരിച്ച്, 2019 മെയ് 10 ന് പ്രഖ്യാപിച്ച ഐ.എസ് ഇന്ത്യന്‍ അഫിലിയേറ്റില്‍ (ഹിന്ദ്‌- വിലയ) യില്‍ 180 മുതൽ 200 വരെ അംഗങ്ങളുണ്ടെന്ന് ഒരു  അംഗരാജ്യം റിപ്പോർട്ട് ചെയ്തു.

കേരള, കർണാടക സംസ്ഥാനങ്ങളില്‍ ഗണ്യമായ എണ്ണം ഐ.എസ്.ഐ.എല്‍ പ്രവർത്തകരുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.

കഴിഞ്ഞ വർഷം മെയ് മാസത്തിൽ ഇസ്ലാമിക് സ്റ്റേറ്റ്  (ഐ.എസ്.ഐ.എസ്, ഐ.എസ്.ഐ.എല്‍ അല്ലെങ്കിൽ ദേഷ് എന്നും അറിയപ്പെടുന്നു) ഭീകരസംഘം  ഇന്ത്യയിൽ ഒരു പുതിയ “പ്രവിശ്യ” സ്ഥാപിച്ചതായി അവകാശപ്പെട്ടു. കശ്മീരിലെ തീവ്രവാദികളും സുരക്ഷാ സേനയും തമ്മിലുള്ള ഏറ്റുമുട്ടലിനുശേഷം വന്ന ആദ്യ പ്രഖ്യാപനമാണിത്.

ഭീകര സംഘടന അതിന്റെ അമാക് വാര്‍ത്താ ഏജന്‍സി വഴി പുറത്തുവിട്ട പ്രഖ്യാപനത്തില്‍ പുതിയ ബ്രാഞ്ചിന്റെ അറബി നാമം “വിലയാ ഓഫ് ഹിന്ദ്” (ഇന്ത്യ പ്രവിശ്യ) എന്നാണ് പറഞ്ഞിരുന്നത്.

മുതിർന്ന ജമ്മു കശ്മീർ പോലീസ് ഉദ്യോഗസ്ഥൻ ഈ അവകാശവാദം നിരസിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button