COVID 19NewsInternational

മൂന്ന് മാസത്തിന് ശേഷം വിയറ്റ്‌നാമില്‍ വീണ്ടും കോവിഡ് സ്ഥിരീകരിച്ചു

ഹാനോയ് : മൂന്ന് മാസത്തിന് ശേഷം വിയറ്റ്‌നാമില്‍ വീണ്ടും കോവിഡ് കേസ് സ്ഥിരീകരിച്ചിരിക്കുയാണ്.  ഡനാങ് നഗരത്തിലാണ് കോവിഡ് പോസിറ്റീവ് കേസ് സ്ഥിരീകരിച്ചിരിക്കുന്നത്. കര്‍ശനമായ ക്വാറന്റൈനും വ്യാപക ടെസ്റ്റിംഗും നടത്തിയ വിയറ്റ്‌നാമിന് കോവിഡ് കേസുകളെ പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞിരുന്നു. അതുകൊണ്ട് തന്നെ ഇവിടെ ഇതുവരെ ഒരാള്‍ പോലും കോവിഡ് ബാധിച്ച് മരിച്ചിട്ടുമില്ല.

ഡനാങ്ങിലെ കേസ് അടക്കം ഇതുവരെ 416 കേസുകള്‍ മാത്രമേ വിയറ്റ്‌നാമില്‍ വന്നിട്ടുള്ളൂ. 100 ദിവസമായി സമ്പര്‍ക്കത്തിലൂടെ ആര്‍ക്കും കോവിഡ് വന്നിട്ടില്ല. ടൂറിസ്റ്റ് കേന്ദ്രമായ ഡനാങ്ങില്‍ 57കാരനാണ് വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. ഇയാളുമായി സമ്പര്‍ക്കം പുലര്‍ത്തിയ 50 പേരെ ക്വാറന്റൈനിലാക്കിയിരിക്കുയാണ്. രോഗിയുമായി ബന്ധമുള്ള മറ്റ് 103 പേരെ കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇവരുടെയെല്ലാം പരിശോധനാഫലം നെഗറ്റീവ് ആണ്.

അതേസമയം യുഎസ്സില്‍ ഇന്നലെ 73,363 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മൊത്തം കേസുകള്‍ 41 ലക്ഷം കടന്നു. 41,12,651 പേര്‍ക്കാണ് യുഎസ്സില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത് എന്ന് ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്സിറ്റി പറയുന്നു. ഇന്നലെ മാത്രം 1019 പേര്‍ മരിച്ചു. 1,45,546 പേരാണ് യുഎസ്സില്‍ കോവിഡ് മൂലം ഇതുവരെ മരിച്ചത്. അരിസോണ, കാലിഫോര്‍ണിയ ഫ്‌ളോറിഡ, ടെക്‌സാസ് എന്നിവിടങ്ങളില്‍ കോവിഡ് കേസുകളുടെ എണ്ണം വലിയ തോതില്‍ കൂടിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button