COVID 19KeralaLatest NewsNews

കൊറോണ വൈറസ് മത്സ്യത്തിലൂടെ മനുഷ്യശരീരത്തിൽ എത്തുമോ? പഠനറിപ്പോർട്ട് പുറത്ത്

കൊച്ചി: മനുഷ്യരിൽ കോവിഡ് പകരുന്നതിൽ മീനുകൾക്ക് പങ്കില്ലെന്ന് പഠനറിപ്പോർട്ട്. ‘ഏഷ്യൻ ഫിഷറീസ് സയൻസ്’ ജേണൽ ഇതിന്റെ റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള അക്വാടിക് അനിമൽ ഹെൽത്ത് , അക്വാകൾച്ചർ, ഫിഷറീസ്, വെറ്ററിനറി, ഫുഡ് സെക്യൂരിറ്റി വിദഗ്ധരുടെ പഠനറിപ്പോർട്ടാണ് ഏഷ്യൻ ഫിഷറീസ് സൊസൈറ്റിയുടെ ശാസ്ത്ര ജേണലിൽ പ്രസിദ്ധപ്പെടുത്തിയത്. കോവി‍ഡിന് കാരണമാകുന്ന ‘സാർസ് കോവ്– 2’ എന്ന കൊറോണ വൈറസ് മീനുകളെ ബാധിക്കുന്നതായി കണ്ടെത്തിയിട്ടില്ലെന്നും മൃഗ പ്രോട്ടീൻ സ്രോതസ് എന്ന നിലയിൽ മീൻ കഴിക്കുന്നത് ഗുണം ചെയ്യുമെന്നും റിപ്പോർട്ടിൽ പറയുന്നു.

Read also: എ​ന്‍​ഐ​എ​യ്ക്ക് മു​ന്നി​ല്‍ ഹാ​ജ​രാ​കാ​ന്‍ ശി​വ​ശ​ങ്ക​ര്‍ കൊ​ച്ചി​യി​ലേ​ക്ക് പു​റ​പ്പെ​ട്ടു

മീനുകളെ ബാധിക്കുന്ന ഒരു വൈറസും മനുഷ്യനെ ബാധിക്കുന്നതായി കണ്ടെത്തിയിട്ടില്ല. ബാക്ടീരിയയോ പരാന്നങ്ങളോ മൂലമുള്ള രോഗങ്ങളാണ് മൽസ്യങ്ങളിൽ നിന്നു മനുഷ്യരിലെത്തുന്നത്. സാർസ് കോവ്–2 ഉൾപ്പെടുന്ന ബീറ്റാ കൊറോണ വൈറസ് സസ്തനികളെ മാത്രമാണ് ബാധിക്കുന്നത്. സാർസ് കോവ്–2 പെരുകാനാവശ്യമായ സ്ഥിതി മീനുകളിലില്ല. മീനുകളെ ബാധിക്കുന്ന വൈറസുകളൊന്നും ‘കൊറോണ’ വിഭാഗത്തിൽപ്പെട്ടതല്ലെന്നും പഠനത്തിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button