Latest NewsNewsIndia

അയല്‍ക്കാരുടെ എല്ലാവരുടെയും ബില്ലാണോ എനിക്കയച്ചത്? സാധാരണ അടയ്ക്കുന്നതിനേക്കാൾ ഏഴുമടങ്ങ് വൈദ്യുതിബിൽ തനിക്ക് ലഭിച്ചതായി ഹർഭജൻ സിങ്

മുംബൈ: തനിക്ക് ലഭിച്ച വെെദ്യുതി ബിൽ കണ്ട് ഞെട്ടി ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗ്. സാധാരണ താന്‍ അടക്കുന്ന വെെദ്യുതി ബില്ലിനേക്കാല്‍ ഏഴുമടങ്ങാണ് ഇത്തവണത്തെ ബില്ലെന്ന് ട്വിറ്ററിലൂടെ അദ്ദേഹം പ്രതികരിച്ചു. അദാനി ഇലക്‌ട്രിസിറ്റിയാണ് ഇവിടെ വൈദ്യുതി നല്‍കുന്നത്. ഇത്തവണ തനിക്ക് ലഭിച്ച ബില്‍, അയല്‍ക്കാരുടെ എല്ലാവരുടെയും ചേര്‍ത്തുള്ളതാണോയെന്നാണ് ഹര്‍ഭജന്റെ ചോദ്യം. 33,900 രൂപയാണ് ഹര്‍ഭജന്റെ വൈദ്യുതി ബില്‍. ഇത്, സാധാരണ താന്‍ അടയ്ക്കുന്ന ബില്ലിന്റെ ഏഴിരട്ടി വരുമെന്ന് ഹര്‍ഭജന്‍ പറയുന്നു. ഇത്രയും ബില്‍ അയല്‍ക്കാരുടേത് കൂടി ഉള്‍പ്പെടുത്തിയാണോ ഇതെന്നും അദ്ദേഹം ചോദിക്കുന്നു.

Read also: അടുപ്പമുള്ളവർ വിളിച്ചാൽ പോകേണ്ടി വരും: വിവാഹച്ചടങ്ങിൽ പങ്കെടുത്തതിൽ വിശദീകരണവുമായി കെ.മുരളീധരൻ: കോവിഡ് വ്യാപിക്കുന്നത് സർക്കാരിൻ്റെ കഴിവ് കേടുകൊണ്ടാണെന്നും ആരോപണം

shortlink

Related Articles

Post Your Comments

Related Articles


Back to top button