COVID 19KeralaCinemaMollywoodNews

മലയാള സിനിമയിലെ ചീഫ് മേക്കപ്പ് മാന്‍ ഷൂട്ടിംഗ് നിലച്ചതോടെ പുതിയ തൊഴില്‍ മേഖല കണ്ടെത്തി- അഭിനന്ദിച്ച്‌ രൂപേഷ് പീതാംബരന്‍

സ്ഫടികം സിനിമയില്‍ മോഹന്‍ലാലിന്റെ ചെറുപ്പകാലം അവതരിപ്പിച്ച രൂപേഷ് നടനും 'തീവ്രം', 'യു ടൂ ബ്രൂട്ടസ്' സിനിമകളുടെ സംവിധായകനുമാണ്.

താരങ്ങളുടെ മുഖത്ത് ചമയങ്ങള്‍ തീര്‍ക്കലായിരുന്നു കോവിഡ് പൊട്ടിപ്പുറപ്പെടലും ലോക്ക്ഡൗണും സിനിമാ മേഖലയിലെ പ്രതിസന്ധിയുമെല്ലാം തലപൊക്കുംമുമ്ബ് റോണി ചെയ്തിരുന്നത്. ‘വെള്ളത്തൂവല്‍’, ‘ഒരു മെക്സിക്കന്‍ അപാരത’ ചിത്രങ്ങളിലെ ചീഫ് മേക്കപ്പ്മാന്‍ റോണി ഇപ്പോള്‍ എവിടെ ഉണ്ടെന്നു കണ്ടോ?

സിനിമാ മേഖലയെ പ്രതിസന്ധി ആഴത്തില്‍ ബാധിച്ചതോടു കൂടിപലര്‍ക്കും ജോലി നഷ്‌ടപ്പെട്ടു. റോണിയും അക്കൂട്ടത്തില്‍പ്പെട്ടു. വെള്ളത്തൂവല്‍, ഒരു മെക്സിക്കന്‍ അപാരത തുടങ്ങിയ ചിത്രങ്ങളിലെ മേക്കപ്പ് മാനായ റോണി പക്ഷെ വെറുതെയിരുന്നില്ല. റോണി ചെയ്യുന്ന പുതിയ തൊഴിലിനെ അഭിനന്ദിച്ച്‌ കൊണ്ട് സംവിധായകന്‍ രൂപേഷ് പീതാംബരന്‍ പോസ്റ്റ് ചെയ്ത വീഡിയോയാണ് ചുവടെ കാണുന്നത്. നിര്‍മ്മാണ മേഖലയില്‍ തൊഴില്‍ ചെയ്ത് വരുമാനം കണ്ടെത്തുകയാണ് റോണി.ഷൂട്ടിംഗ് ആരംഭിക്കുന്നതും റോണി പഴയ തട്ടകത്തിലേക്ക് മടങ്ങിവരുമെന്നും, അഭിമാനകരമായ കാര്യമാണ് റോണി ഇപ്പോള്‍ ചെയ്യുന്നതെന്നും രൂപേഷ് കുറിക്കുന്നു.സ്ഫടികം സിനിമയില്‍ മോഹന്‍ലാലിന്റെ ചെറുപ്പകാലം അവതരിപ്പിച്ച രൂപേഷ് നടനും ‘തീവ്രം’, ‘യു ടൂ ബ്രൂട്ടസ്’ സിനിമകളുടെ സംവിധായകനുമാണ്.

shortlink

Post Your Comments


Back to top button