COVID 19Latest NewsNewsInternational

കോവിഡിനെ ഭയമില്ല : കോവിഡ് കൂടുതലായും ബാധിക്കുന്നത് യുവാക്കളെ

യുവാക്കള്‍ സാമൂഹിക അകലം പാലിക്കലിനോട് അകന്നു നില്‍ക്കുന്നതായി ആഗോള പഠന റിപ്പോര്‍ട്ട്. കാവിഡിനോടുള്ള ഭയക്കുറവും വീട്ടില്‍ അടച്ചിരിക്കുമ്പോഴുണ്ടാകുന്ന സാമ്പത്തിക, സാമൂഹിക നഷ്ടവുമാണ് യുവാക്കളെ ബാധിക്കുന്നത്. ജപ്പാന്‍ മുതല്‍ സ്‌പെയിനും യുഎസും വരെ മില്ലെനീയല്‍സിലും (1981നും 1996നും മധ്യേ ജനിച്ചവര്‍) ജനറേഷന്‍ സെഡിലും (1997നും 2012നും മധ്യേ ജനിച്ചവര്‍) വരുന്ന പുതിയ കേസുകളുടെ തരംഗം നിയന്ത്രണം വച്ചാലും രോഗത്തെ ശമിപ്പിക്കില്ലെന്ന സൂചനയാണെന്ന് അമേരിക്കന്‍ മാധ്യമമായ ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.

Read Also : തിരുവനന്തപുരം ജില്ലയിൽ ഇന്ന് കോവിഡ് -19 സ്ഥിരീകരിച്ചവരുടെ വിശദ വിവരങ്ങൾ

സാമൂഹിക അകലം പാലിക്കല്‍ ദീര്‍ഘനാളത്തേക്ക് നിര്‍ബന്ധമാക്കുന്നത് പ്രായോഗികമല്ലെന്നാണ് ഈ സൂചനകള്‍ വ്യക്തമാക്കുന്നത്. ആദ്യ ഘട്ടത്തില്‍ ഈ നടപടി ലോകമെങ്ങും വൈറസ് വ്യാപനത്തിന്റെ കര്‍വ് ഫ്‌ലാറ്റന്‍ ചെയ്യുന്നതിന് ഉപകരിച്ചിരുന്നു. ‘ലോക്ഡൗണ്‍ കൊണ്ട് സാമ്പത്തികമായും സാമൂഹികപരമായും ബാധിക്കപ്പെട്ട നിരവധിപ്പേരുണ്ട്. ഇവരെ രോഗം ബാധിച്ചിട്ടുമുണ്ടാകില്ല. 20, 30 വയസ്സുള്ളവരുടെ പെരുമാറ്റരീതിയാണ് മാറ്റേണ്ടത്’ – കാന്‍ബറയിലെ ഓസ്‌ട്രേലിയന്‍ നാഷനല്‍ യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സ്‌കൂള്‍ ക്ലിനിക്കല്‍ മെഡിസിന്‍ പ്രഫസര്‍ പീറ്റര്‍ കോളിങ്‌നോണ്‍ പറയുന്നു

യുവാക്കളില്‍ കോവിഡ്-19 മാരകമാകുന്നത് പൊതുവേ കുറവാണെന്നതാണ് ഇവരെ നിയമങ്ങള്‍ ലംഘിക്കാന്‍ പ്രേരിപ്പിക്കുന്നത്. തൊഴില്‍നഷ്ടങ്ങള്‍ ധാരാളം ഉണ്ടാകുന്നുമുണ്ട്. ജോലി, സാമൂഹിക സേവനം, ബാറുകളും നൈറ്റ് ക്ലബുകളും സന്ദര്‍ശിക്കുക, രോഗബാധയുണ്ടാകാനായി കോവിഡ് – 19 പാര്‍ട്ടികളില്‍ പങ്കെടുക്കുക തുടങ്ങിയ കാര്യങ്ങള്‍ക്കായാണ് യുവജനങ്ങള്‍ വീട്ടില്‍നിന്ന് പുറത്തിറങ്ങുന്നത്. ഇതേത്തുടര്‍ന്ന് യുഎസ് നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജി ആന്‍ഡ് ഇന്‍ഫെക്ഷ്യസ് ഡിസീസസ് ഡയറക്ടര്‍ ആന്തണി ഫൗചി ഉള്‍പ്പെടെയുള്ളവര്‍, യുവാക്കള്‍ കുറച്ചുകൂടി ഉത്തവരാദിത്തമുള്ളവരാകണമെന്നും മഹാമാരിയെക്കുറിച്ചുള്ള കുപ്രചാരണത്തില്‍ വീണുപോകരുതെന്നും ആവശ്യപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button