Devotional

സന്ധ്യയ്ക്ക് വിളക്ക് വയ്ക്കുമ്പോള്‍ ചൊല്ലേണ്ട മന്ത്രം ഇതാണ്

ഹൈന്ദവ വീടുകളില്‍ സന്ധ്യയ്ക്ക് വിളക്ക് വയ്ക്കുക എന്നത് വളരെ പ്രധാനമായ ഒന്നാണ്. സന്ധ്യയ്ക്ക് നിലവിളക്ക് കത്തിച്ചുവെച്ച് നാമം ചൊല്ലുന്നത് വീടിന്റെ ഐശ്വര്യം വര്‍ദ്ധിപ്പിക്കും എന്നത് തലമുറകളായി കൈമാറിവരുന്ന ഒരു വിശ്വാസമാണ്. ഈ പതിവ് തുടങ്ങുകയും ഇടയ്ക്ക് വച്ച് നിര്‍ത്തുകയും ചെയ്യുന്നത് ദോഷമാണ്. സന്ധ്യയ്ക്ക് വിളക്ക് വയ്ക്കുന്ന സമയത്ത് പലതരത്തിലുള്ള മന്ത്രങ്ങള്‍ നിലവിലുണ്ട്. അവ പ്രാദേശിക ഭേദം അനുസരിച്ച് മാറിമറിയിരിക്കുമെന്നു മാത്രം. എന്നാല്‍ ഏതു സമയത്തും ഏതു നാട്ടിലും ഉപയോഗിക്കാവുന്ന ഒരു മന്ത്രമാണ്

“ഓം ശ്രീം ലക്ഷ്മിപ്രിയായ
വിഷ്ണു മൂര്‍ത്തയേ ശ്രീം നമ:”

വിളക്ക് വയ്ക്കുന്ന രീതിയിലും ഉണ്ട് പ്രത്യേകതകള്‍. പൂജാ മുറി വൃത്തിയാക്കി ചാണകവെള്ളം കൊണ്ടോ തുളസി വെള്ളം കൊണ്ടോ തളിച്ച് ശുദ്ധിയാക്കിയിട്ടു വേണം വിളക്കു വയ്ക്കാന്‍. തളികയിലോ വാഴയിലയിലോ പട്ടുതുണിയിലോ നിലവിളക്ക് വയ്ക്കാം. വിളക്ക് കത്തിക്കാന്‍ എള്ളെണ്ണയോ നെയ്യോ മാത്രമേ ഉപയോഗിക്കാവൂ. കിഴക്കോട്ടും പടിഞ്ഞറോട്ടും ഓരോ തിരികള്‍ വച്ചു കത്തിക്കാം. ഇത് കൂടാതെ വടക്ക്, തെക്ക്, വടക്ക് കിഴക്ക് മൂല എന്നിങ്ങനെ അഞ്ച് തിരിയിട്ടും കത്തിക്കാം. മുകളില്‍ പറഞ്ഞ മന്ത്രം ജപിച്ചുകൊണ്ട് വിളക്ക് കൊളുത്തുന്നത് ഉത്തമം. പലരും പൂജാ പൂക്കള്‍ പറിക്കുമ്പോഴും തുളസി കതിര്‍ നുള്ളുമ്പോഴും മന്ത്രങ്ങള്‍ ചൊല്ലാറുണ്ട്. എന്നാല്‍ കേരളീയ ആചാര പ്രകാരം ഇങ്ങനെ ചെയ്യുന്നത് ശരിയല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button