Latest NewsNewsInternational

അമ്മൂമ്മയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി; കൊച്ചുമകൻ അറസ്റ്റിൽ

ഡാലസ് : 71 വയസ്സുള്ള അമ്മൂമ്മയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം തലയ്ക്കടിച്ചു കൊലപ്പെടുത്തിയ 32 വയസ്സുള്ള കൊച്ചുമകൻ അറസ്റ്റിൽ. ജൂലൈ 25 ശനിയാഴ്ച ആണു സംഭവം നടന്നത്. ടെറി സ്ട്രീറ്റിൽ താമസിച്ചിരുന്ന അമ്മൂമ്മ ഐറിഷ് ഹാരിസനെ സന്ദർശിക്കാനാണ് കൊച്ചുമകൻ മൈക്കിൾ റോബിൻസൻ എത്തിയത്. മുറിയിൽ ഇരിക്കുകയായിരുന്ന അമ്മൂമ്മയെ കൊച്ചുമകൻ ലൈംഗികമായി പീഡിപ്പിക്കാൻ‍ ആരംഭിച്ചു. ചെറുത്തു നിന്ന അമ്മൂമ്മയെ തലയിലും ശരീരത്തിലും ഇയാൾ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.

തുടർന്ന് ദേഷ്യം കെട്ടടങ്ങാത്ത കൊച്ചുമകൻ മുറിയിൽ ഇരുന്നിരുന്ന ഫയർ ഡിസ്റ്റിംഗ്ഷ്വർ എടുത്തു തലയിൽ പലവട്ടം അടിക്കുകയായിരുന്നു. തല തകർന്നു നിലത്ത് വീണ അമ്മൂമ്മ സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു. ശനിയാഴ്ച വീട്ടിലെത്തിയ ഒരാൾ നിലത്തു രക്തത്തിൽ കുളിച്ചു മരിച്ചു കിടന്നിരുന്ന അമ്മൂമ്മയെ കാണുകയായിരുന്നു. ഇയാൾ വിവരം പൊലീസിൽ അറിയ്ക്കുകയായിരുന്നു.

സംഭവ സ്ഥലത്തെത്തിയ പൊലീസ് വീട്ടിലുണ്ടായിരുന്ന കൊച്ചുമകനെ എതിർപ്പുകളൊന്നും ഇല്ലാതെ തന്നെ കസ്റ്റഡിയിലെടുത്തു. ഇയാൾക്കെതിരെ പീഡനത്തിനും കാപ്പിറ്റൽ മർഡറിനും കേസെടുത്ത് ജയിലിലടച്ചു. സംഭവത്തെ കുറിച്ചു പൊലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചു. പ്രതിയുടെ പൂർവ്വചരിത്രവും അന്വേഷണത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button