KeralaCinemaLatest NewsNews

സ്വതന്ത്ര സിനിമകളുടെ ഇടം വിപുലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പുതിയ ഒ.ടി.ടി. പ്ലാറ്റ്‌ഫോം വരുന്നു

അടൂര്‍ ഗോപാലകൃഷ്ണന്‍ ആദ്യയോഗത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയും ചെയ്തു

മൂവ്‌മെന്റ് ഫോര്‍ ഇന്‍ഡിപെന്‍ഡന്റ് സിനിമ (എംഐസി) യുടെ നേതൃത്വത്തില്‍ “ഇന്‍ഡീസ്‌ക്രീന്‍” എന്ന പേരില്‍ പുതിയ ഒടിടി പ്ലാറ്റ്ഫോം വരുന്നു. സ്വതന്ത്ര സിനിമാ പ്രവര്‍ത്തകരുടെയും ആസ്വാദകരുടെയും ജനകീയ കൂട്ടായ്മയാണ് മൂവ്‌മെന്റ് ഫോര്‍ ഇന്‍ഡിപെന്‍ഡന്റ് സിനിമ. മലയാളത്തില്‍ നിന്നും ഇതര ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള സിനിമകള്‍ക്ക് പ്രാധാന്യം കൊടുക്കുന്നതോടൊപ്പം ലോകം മുഴുവനുമുള്ള സ്വതന്ത്ര സിനിമകളെ ഒരു കുടക്കീഴില്‍ എത്തിക്കുക എന്നുള്ളതാണ് ഇന്‍ഡീസ്‌ക്രീന്‍ ലക്ഷ്യം വെക്കുന്നത്.

സ്വതന്ത്ര സിനിമകളുടെ ഇടം വിപുലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ 2019 ഡിസംബറിലാണ് ഒരു കൂട്ടം സ്വതന്ത്ര സിനിമാ പ്രവര്‍ത്തകര്‍ മൂവ്‌മെന്റ് ഫോര്‍ ഇന്‍ഡിപെന്‍ഡന്റ് സിനിമ ക്ക് രൂപം നല്‍കിയത്. ഷാജി എന്‍. കരുണ്‍ എംഐസിയുടെ ലോഗോ പ്രകാശനം ചെയ്യുകയും അടൂര്‍ ഗോപാലകൃഷ്ണന്‍ ആദ്യയോഗത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയും ചെയ്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button